
പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ ആക്രമിച്ചന്ന കേസിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗം പൊലീസിൽ കീഴടങ്ങി. പെരുനാട് ഏരിയാ കമ്മിറ്റി അംഗം ജയ്സൺ ജോസഫ് ആണ് ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. ജയ്സന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി രണ്ടാമതും തള്ളിയിരുന്നു.
കള്ളക്കേസ് ആണെന്ന് കോടതിയിൽ തെളിയിക്കുമെന്ന് ജയ്സൺ 24 നോട് പറഞ്ഞു. തനിക്കെതിരെ നടന്നത് യൂത്ത് കോൺഗ്രസിൻറെ പക്വതയില്ലാത്ത നേതൃത്വത്തിന്റെ ഗൂഢാലോചന എന്നും ജയ്സൺ ആരോപിച്ചു.
Story Highlights: pathanamthitta law college cpim police
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]