പ്രശസ്ത സംവിധായകൻ കലാധരൻ സംവിധാനം ചെയ്യുന്ന അടിപൊളി എന്ന സിനിമയുടെ ചിത്രീകരണം കൊല്ലത്ത് ആരംഭിച്ചു. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ പട്ടാപ്പകൽ എന്ന ചിത്രത്തിനുശേഷം നന്ദകുമാർ നിർമ്മിക്കുന്ന ചിത്രമാണ് അടിപൊളി. ശശിധരൻ ആറാട്ടുവഴിയുടെ മൂലകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണിത്.
രചന പോൾ വൈക്ലിഫ്, ഛായാഗ്രഹണം ലോവൽ എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, അസോസിയേറ്റ് ഡയറക്ടർ ടൈറ്റസ് അലക്സാണ്ടർ, വിഷ്ണു രവി, എഡിറ്റിംഗ് കണ്ണൻ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തിലകം. വിജയരാഘവൻ, ചന്തുനാഥ്, അശ്വിൻ വിജയൻ, പ്രജിൻ പ്രതാപ്, അമീർ ഷാ, ജയൻ ചേർത്തല, ജയകുമാർ, ശിവ, മണിയൻ ഷൊർണൂർ, ആഷിക അശോകൻ, മറീന മൈക്കിൾ, തുഷാര പിള്ള, കാതറിൻ മറിയ, അനുഗ്രഹ, ഗൗരി നന്ദ എന്നിവർ അഭിനയിക്കുന്നു.
കലാസംവിധാനം അജയ് ജി അമ്പലത്തറ, വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ, മേക്കപ്പ് ജയൻ പൂങ്കുളം, അസിസ്റ്റന്റ് ഡയറക്ടേഴ്സ് നന്ദു കൃഷ്ണൻ ജി, യദു കൃഷ്ണൻ, അസോസിയേറ്റ് ക്യാമറാമാൻ ബിജു കൊല്ലം, പോസ്റ്റർ ഡിസൈനർ സനൂപ് ഇ സി. അപൂർവ്വം ചിലർ, ചെപ്പ് കിലുക്കണ ചങ്ങാതി, നെറ്റിപ്പട്ടം, പൊരുത്തം, ടോം ആൻഡ് ജെറി, എല്ലാരും ചൊല്ലണ്, നഗരവധു, ഗ്രാനി എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് കലാധരൻ.
ഒരു കൂട്ടം ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് കോമഡി പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് അടിപൊളി. കൊല്ലം, കുണ്ടറ പരിസര പ്രദേശങ്ങൾ, തമിഴ്നാട് എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷനുകള്. പി ആർ ഒ- എം കെ ഷെജിൻ.
ALSO READ : ‘മാളികപ്പുറം’ ടീമിന്റെ ഹൊറർ കോമഡി ചിത്രം; ‘സുമതി വളവി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]