![](https://newskerala.net/wp-content/uploads/2025/02/d.1.3136501.jpg)
പാരീസ് : പാരീസ് ഉടമ്പടിക്കെതിരായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട് തള്ളി പ്രധാനന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും. പാരീസ് ഉടമ്പടിയിൽ ഉറച്ചുനിൽക്കാൻ ഇന്ത്യയും ഫ്രാൻസും തീരുമാനിച്ചു. സൈനികേതര ആണവോർജ്ജ മേഖലയിൽ ഫ്രാൻസുമായുള്ള ബന്ധം ശക്തമാക്കാനും ഇന്ത്യ തീരുമാനിച്ചു. ചെറിയ റിയാക്ടറുകൾ സ്ഥാപിക്കുന്നതിൽ അടക്കം പരസ്പര സഹകരണത്തിിന് ഇരുരാജ്യങ്ങളും ധാരണയായി.
ഇന്നലെ ഫ്രാൻസിൽ നടന്ന എ.ഐ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഇരുനേതാക്കളും രാത്രി നടത്തിയ ചർച്ചയിലാണ് സൈനികേതര ആണവോർജ രംഗത്തെ സഹകരണം ശക്തിപ്പെടുത്താൻ ധാരണയായത്. ചെറിയ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ ഫ്രഞ്ച് കമ്പനികളെ ഇന്ത്യയിലേക്ക് മോദി ക്ഷണിച്ചു. ഇന്ത്യയിൽ പുതിയ നാഷണൽ മ്യൂസിയം നിർമ്മിക്കാൻ സഹകരിക്കുമെന്ന് ഫ്രാൻസ് വ്യക്തമാക്കി. ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയ മോദി വൈകിട്ട് അഞ്ചരയോടെ അമേരിക്കയിലേക്ക് തിരിച്ചു. നാളെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച. ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തൽ, ഇറക്കുമതി തീരുവ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]