
.news-body p a {width: auto;float: none;}
അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ ഉയർത്തിയ 357 റൺസ് പടുകൂറ്റൻ വിജയലക്ഷ്യം നേടാനിറങ്ങിയ ഇംഗ്ളണ്ടിന് അടിപതറുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ അവരുടെ മുൻനിര ബാറ്റർമാരെല്ലാം കൂടാരം കയറിക്കഴിഞ്ഞു. നിലവിൽ ഇംഗ്ളണ്ടിന് അവരുടെ എട്ട് വിക്കറ്റുകൾ നഷ്ടമായി. 38 റൺസ് നേടിയ ടോം ബാൻടണും 34 റൺസ് നേടിയ ബെൻ ഡക്കറ്റുമാണ് ഇതുവരെ ഇംഗ്ളണ്ടിനായി നന്നായി കളിച്ച ബാറ്റർമാർ. ആർഷദീപ് രണ്ടും പുതുമുഖ താരം ഹർഷിത് റാണയും പാണ്ഡ്യയും രണ്ടും അക്സർ പട്ടേലും കുൽദീപ് യാദവും ഓരോന്നും വീതം വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ ക്യാപ്റ്റൻ രോഹിത് ശർമ്മയെ (1) നഷ്ടപ്പെട്ടു. എന്നാൽ പിന്നാലെയെത്തിയ കൊഹ്ലിയുമായി ചേർന്ന് വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തന്റെ ഹോം ഗ്രൗണ്ടിൽ തകർപ്പൻ പ്രകടനം തന്നെ നടത്തി. കരിയറിലെ ഏഴാം ഏകദിന സെഞ്ച്വറി നേടിയാണ് ഗിൽ പുറത്തായത്. 102 പന്തുകളിൽ ഗിൽ 112 റൺസ് നേടി. 14 ഫോറും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. മറുവശത്ത് കൊഹ്ലി തന്റെ ഫോം തിരികെ കൊണ്ടുവരുന്ന സൂചനകളാണ് ഇന്ന് നൽകിയത്. കരിയറിലെ 73-ാം അർദ്ധസെഞ്ച്വറിയാണ് കൊഹ്ലി നേടിയത്. ആദിൽ റഷീദിന്റെ മികച്ച പന്തിൽ കൊഹ്ലി പുറത്തായതിന് പിന്നാലെ വന്ന ശ്രേയസ് അയ്യർ 64 പന്തുകളിൽ 78 റൺസ് നേടി മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. കെഎൽ രാഹുൽ (40), ഹാർദ്ദിക് പാണ്ഡ്യ (17), അക്സർ പട്ടേൽ (13), വാഷിംഗ്ടൺ സുന്ദർ (14), ഹർഷിത് റാണ (13), അർഷദീപ് (2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനങ്ങൾ. നിശ്ചിത 50 ഓവറിൽ 356ന് ഇന്ത്യ ഓൾഔട്ടായി. ഇംഗ്ളണ്ട് ഒടുവിൽ വിവരം കിട്ടുമ്പോൾ 31 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 192റൺസ് എന്ന നിലയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]