![](https://newskerala.net/wp-content/uploads/2025/02/new-project-8-_1200x630xt-1024x538.jpg)
ജോലിക്ക് വേണ്ടി നൂറ് കണക്കിന് അപേക്ഷകളയക്കുകയും അഭിമുഖത്തിൽ പങ്കെടുക്കുകയും ചെയ്ത് നിരാശയായിരിക്കുകയായിരുന്നു സോഫി വാർഡ് എന്ന യുവതി. ഒടുവിൽ ആറ്റുനോറ്റ് ഒരു ജോലി കിട്ടി. എന്നാൽ, ആ ജോലിയിൽ 10 മിനിറ്റ് തികച്ചുമാക്കാൻ തനിക്ക് കഴിഞ്ഞില്ല എന്നാണ് യുവതി പറയുന്നത്.
news.com.au എഴുതുന്നത് പ്രകാരം 32 -കാരിയായ യുവതിക്ക് ഒടുവിൽ ജോലി കിട്ടിയത് കുട്ടികളെ നോക്കുന്ന ഒരു സ്ഥാപനത്തിലാണ്. കുട്ടികളുടെ കരച്ചിൽ തനിക്ക് സഹിക്കാൻ കഴിഞ്ഞില്ല എന്നും അതിനാലാണ് ആ ജോലി ഉപേക്ഷിച്ചത് എന്നുമാണ് യുവതി പറയുന്നത്.
യുകെയിൽ നിന്നുള്ള സോഫി വാർഡ് സോഷ്യൽ മീഡിയയിലാണ് തന്റെ അനുഭവം പങ്കുവച്ചത്. താൻ ഒരുപാട് ഗ്രോസറി ചെയിനുകളിൽ ജോലിക്കായി അപേക്ഷിച്ചിരുന്നു. എന്നാൽ, എവിടെയും ജോലി കിട്ടിയില്ല. മാത്രമല്ല, നിരവധി റീടെയിൽ ഷോപ്പുകളിലും താൻ റെസ്യൂമെ നൽകി. എന്നാൽ, അവിടുത്തെ അവസ്ഥയും മോശമായിരുന്നില്ല. അവിടെയും തനിക്ക് ജോലി കിട്ടിയില്ല. പല ജോലിക്കും ഇന്റർവ്യൂവിന് പോകും. എന്നാൽ, ആദ്യ റൗണ്ടുകൾ കഴിഞ്ഞാൽ പിന്നെ ആരും തന്നെ വിളിക്കാറില്ല എന്നാണ് സോഫി വാർഡ് പറയുന്നത്.
അങ്ങനെയാണ്, ഒടുവിൽ ചൈൽഡ്കെയർ മേഖലയിൽ ഒരു കൈ നോക്കാമെന്ന് വച്ചത്. എന്നാൽ, അവിടെ കുട്ടികൾ കൂട്ടത്തോടെ കരയുന്നത് കേട്ടതോടെ 10 മിനിറ്റിൽ കൂടുതൽ അവിടെ നിൽക്കാൻ തനിക്ക് കഴിഞ്ഞില്ല. അപ്പോൾ തന്നെ അവിടെ നിന്നും താൻ ആ ജോലി ഉപേക്ഷിച്ച് ഇറങ്ങി എന്നാണ് യുവതി പറയുന്നത്. ഭക്ഷണം കൊണ്ടുപോയ പാത്രം പോലും എടുക്കാതെയാണ് ഇറങ്ങിയത് എന്നും യുവതി പറയുന്നു.
നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റുകൾ നൽകിയത്. അതിൽ മിക്കവരും പറയുന്നത്, ചൈൽഡ്കെയർ എല്ലാവർക്കും സാധിക്കുന്ന ജോലിയല്ല. അതിന് പ്രത്യേകം കഴിവ് വേണം എന്നാണ്. യുവതിക്ക് അത് പറ്റില്ലെങ്കിൽ അവളത് ഉപേക്ഷിച്ചത് നന്നായി എന്നും പലരും അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]