![](https://newskerala.net/wp-content/uploads/2025/02/pavan-kalyan_1200x630xt-1024x538.jpg)
കൊച്ചി: രണ്ട് ദിവസത്തെ ക്ഷേത്ര ദർശനത്തിന് കേരളത്തിൽ എത്തി ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ചോറ്റാനിക്കര കുരീക്കാട് അഗസ്ത്യാശ്രമത്തിൽ എത്തി ക്ഷേത്ര സന്ദർശനം കഴിഞ്ഞ് ആയുർവേദ ചികിത്സയും കഴിഞ്ഞാണ് മടങ്ങിയത്. ഇന്ന് വൈകിട്ട് തിരുവനന്തപുരത്തേക്ക് പോകും. നാളെ തിരുവല്ലം പരശുരാമ ക്ഷേത്ര ദർശനവും കഴിഞ്ഞ് മടങ്ങും. കേരള സന്ദർശനം രാഷ്ട്രീയമല്ല, ആത്മീയമാണെന്ന് ആന്ധ്രപ്രദേശ് ഉപ മുഖ്യമന്ത്രി പവൻ കല്യാൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രാഷ്ട്രീയമല്ല, വർഷങ്ങളായുള്ള ആഗ്രഹമാണ് കേരള, തമിഴ്നാട് എന്നിവിടങ്ങളിലെ മുരുകൻ ക്ഷേത്രങ്ങൾ സന്ദർശിക്കണമെന്നത്. നട്ടെല്ലിന് ക്ഷതം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. ക്ഷേത്ര ദർശനത്തോട് ഒപ്പം വൈദ്യോപദേശം തേടാനാണ് കേരളത്തിൽ അഗസ്ത്യാശ്രമത്തിൽ എത്തിയത്. സന്ദർശത്തിന് പിന്നിൽ രാഷ്ട്രീയ താല്പര്യങ്ങൾ ഇല്ലെന്നും പവൻ കല്യാണ് പറഞ്ഞു.
തിരുപ്പതി ലഡ്ഡുവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്നും ക്ഷേത്രങ്ങളിൽ നിന്നും പണം തട്ടിയെടുക്കാൻ ഇത്തരം ശ്രമങ്ങൾ മനുഷ്യർ നടത്തരുതെന്നും പവൻ കല്യാണ് പ്രതികരിച്ചു. താങ്ങാൻ പറ്റാതെ വന്നപ്പോഴാണ് പ്രതികരിച്ചത്. പുഷ്പ റിലീസുമായി ബന്ധപ്പെട്ട അല്ലു അർജുന്റെ അറസ്റ്റും നിർഭാഗ്യകരമായ സംഭവമാണ്. ഇനിയൊരിക്കലും സംഭവിക്കാൻ പാടില്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ താരങ്ങൾ അനുകമ്പയോടെയും മനുഷ്യത്വപരമായും പെരുമാറണമെന്നും പവൻ കല്യാണ് പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]