![](https://newskerala.net/wp-content/uploads/2025/02/p-c-chacko-.1.3135587.jpg)
തിരുവനന്തപുരം: പിസി ചാക്കോ എൻസിപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു. ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന് രാജിക്കത്ത് കെെമാറിയെന്നാണ് വിവരം. ഇന്നലെ വെെകിട്ടാണ് രാജിക്കത്ത് കെെമാറിത്. പാർട്ടിക്കുള്ളിലെ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജി. ദേശീയ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നാണ് വിവരം. മന്ത്രി എ കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള തർക്കമാണ് പാർട്ടിയിൽ വിള്ളലുകളുണ്ടാക്കിയത്.