![](https://newskerala.net/wp-content/uploads/2025/02/students.1.3135540.jpg)
ബംഗളൂരു:കർണാടകയിലെ സ്വകാര്യ നഴ്സിംഗ് കോളേജുകളിൽ പഠിച്ച ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നിഷേധിക്കരുതെന്ന സുപ്രധാന ഉത്തരവുമായി കർണാടക ഹൈക്കോടതി. കാക്കനാട് സ്വദേശികളായ രണ്ട് ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് സിംഗിൾ ബഞ്ച് തീരുമാനം വ്യക്തമാക്കിയത്. കർണാടകയിലെ സ്വകാര്യകോളേജുകൾക്ക് നഴ്സിംഗ് കൗൺസിൽ അംഗീകാരമില്ലാത്തതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് തൊഴിൽ നിഷേധിക്കപ്പെടുന്ന സാഹചര്യമായിരുന്നു. ഇതിനെതുടർന്നാണ് മലയാളി വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]