
.news-body p a {width: auto;float: none;}
അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. ഉച്ചതിരിഞ്ഞ് 1.30 മുതലാണ് മത്സരം. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ ട്വന്റി-20യ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കി കഴിഞ്ഞു. 19ന് തുടങ്ങുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് മുൻപുള്ള അവസാന മുന്നൊരുക്കം കൂടിയാണ് ഇരുടീമിനും ഈ മത്സരം. പരമ്പര തൂത്തുവാരി വലിയ ആത്മവിശ്വാസത്തോടെ ചാമ്പ്യൻസ് ട്രോഫിയിൽ ഇറങ്ങാമെന്ന ലക്ഷ്യവുമായി ഇന്ത്യ പാഡ് കെട്ടുമ്പോൾ ഈ മത്സരത്തിലെങ്കിലും ജയിച്ച് നഷ്ടപ്പെട്ട താളം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട്. ബൗളിംഗിലെ പിഴവുകളാണ് ഇംഗ്ലണ്ടിന്റെ പ്രധാന തലവേദന. ചാമ്പ്യൻസ് ട്രോഫി മുന്നിൽക്കണ്ട് അഹമ്മദാബാദിൽ പരീക്ഷണങ്ങൾക്ക് ഇരുടീമും മുതിർന്നേക്കും.
ടീം ന്യൂസ്
ക്യാപ്ടൻ രോഹിത് കഴിഞ്ഞ കളിയിൽ തകർപ്പൻ സെഞ്ച്വറിയോടെ താളം കണ്ടെത്തിയത് ഇന്ത്യയ്ക്ക് വലിയ പ്ലസ് പോയിന്റാണ്. വിരാട് കൊഹ്ലിയിടെ ഫോമാണ് ഇന്ത്യയുടെ പ്രധാന പ്രശ്നം. ബൗളിംഗീൽ കുൽദീപ് മടങ്ങിവന്നേക്കും.
സാധ്യതാ ടീം: രോഹിത് , ഗിൽ, വിരാട്,ശ്രേയസ്,രാഹുൽ,ഹാർദിക്,ജഡേജ,അക്ഷർ,കുൽദീപ്,ഹർഷിത്,ഷമി.
മത്സര ഫലം പ്രസക്തമല്ലാത്തതിനാൽ ഇംഗ്ലണ്ട് പ്രമുഖ താരങ്ങൾക്ക് വിശ്രമനം നൽകാൻ സാധ്യതയുണ്ട്. അതേസമയം കഴിഞ്ഞ കഴിയിൽ കളിക്കാതിരുന്ന ആർച്ചർ തിരിച്ചെത്തിയേക്കും.
സാധ്യതാ ടീം: ഡക്കറ്റ്, സാൾട്ട്, ബാന്റൺ, റൂട്ട്,ബ്രൂക്ക്, ബട്ട്ലർ,ലിവിംഗ്സ്റ്റൺ, കാർസ്,മഹമ്മൂദ്/ആർച്ചർ.റഷീദ്,വുഡ്ഡ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലൈവ്
സ്റ്റാർ സ്പോർട്സ് , സ്പോർട്സ് 18, ഹോട്ട് സ്റ്റാർ.