![](https://newskerala.net/wp-content/uploads/2024/11/95-elephants-cross-railway-tracks_1200x630xt-1024x538.jpg)
മലപ്പുറം: വന്യജീവി ആക്രമണം തുടരുന്ന സാഹചര്യത്തില്‍ വനം ഉദ്യോഗസ്ഥർക്കെതിരെ പ്രകോപന പ്രസംഗവുമായി മലപ്പുറം ഡി.സി.സി പ്രസിഡണ്ട് അഡ്വ.വി.എസ് ജോയ്
ക്ഷമയുടെ നെല്ലിപ്പലക കണ്ടു കഴിഞ്ഞു.ഇനി തിരിച്ചടിക്കും.പ്രതിരോധിക്കും.ഇന്ന് വന്നത് കൊടിയുമായിട്ടാണ്.നാളെ ചുട്ടുകറ്റയുമായി വനം ഓഫീസുകളിലേക്ക് വരും.ഓഫീസ് ചുട്ടുകരിക്കും.ഓഫീസർമാരെ അടിച്ചോടിക്കാൻ മടിക്കില്ല.ജീവിക്കാനുള്ള പൗരന്റെ അവകാശത്തെ ചവിട്ടിമെതിച്ച് ഒരു ഉദ്യോസ്ഥനേയും വനം മന്ത്രിയേയും വിലസാൻ അനുവദിക്കില്ലെന്നും വി.എസ് ജോയ് പറഞ്ഞു.മലപ്പുറം പോത്ത് കല്ല് കാത്തിരപുഴ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തായിരുന്നു ഭീഷണി പ്രസംഗം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]