
‘ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സംവിധായകന്റെ മേലങ്കി അണിഞ്ഞ ആളാണ് അഖിൽ മാരാർ. എന്നാൽ അഖിലിനെ മലയാളികൾ ഏറ്റവും കൂടുതൽ അറിയുന്നത് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലൂടെയാണ്. ഒരുപാട് ഹേറ്റേഴ്സുമായി ഷോയ്ക്ക് ഉള്ളിൽ പോയ അഖിൽ തിരിച്ചുവന്നത് ഒട്ടനവധി ഫാൻസുമായാണ്. ഏത് കാര്യത്തിലും തന്റേതായ അഭിപ്രായം തുറന്ന് പറയാൻ മടി കാണിക്കാത്ത അഖിൽ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
അർജുൻ അശോകൻ സിനിമയുടെ പൂജയ്ക്ക് എത്തിയപ്പോഴായിരുന്നു അഖിലിന്റെ പ്രതികരണം. ഭ്രമയുഗത്തെ കുറിച്ചുള്ള ചോദ്യത്തിന് “മമ്മൂക്കയെ കുറിച്ചിനി സംസാരിച്ചാൽ നമ്മൾ ചെറുതാകത്തെ ഉള്ളൂ. അദ്ദേഹത്തിന്റെ അപ്ഡേറ്റ്, കാര്യങ്ങളെ നോക്കിക്കാണുന്ന രീതി, ഇപ്പോഴും നടനെന്ന നിലയിലുള്ള ആർത്തി, വ്യത്യസ്ഥതകൾ തേടിയുള്ള അലച്ചിൽ എല്ലാം വേറെ ലെവലാണ്. ഖത്തറിൽ മമ്മൂക്ക ഫാൻസ് അസോസിയേഷന്റെ പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് ഞാൻ ആയിരുന്നു. അന്ന് പറഞ്ഞൊരു കാര്യമുണ്ട്, ഇന്ന് ഈ കാലഘട്ടത്തിൽ മഹാനടൻ എന്നൊന്നുമല്ല യുവാക്കൾക്ക് എല്ലാകാലത്തും മാതൃകയാക്കാവുന്ന ആള് മമ്മൂക്ക തന്നാ. കാരണം അത്രയും അപ്ഡേറ്റഡ് ആണ് അദ്ദേഹം. അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നാൽ മാത്രമെ നമുക്ക് വളരാൻ പറ്റൂ. ഞാൻ ഇപ്പോഴുമിരുത്ത് 80കളെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. അത് മനസിലാക്കാൻ കഴിയുന്നവന് മാത്രമെ എപ്പോഴും സക്സസ് ഉണ്ടാകൂ. കാലത്തെ മുൻകൂട്ടി കണ്ട് പിന്നെ പ്രവർത്തിക്കുകയാണ്. അക്കാര്യത്തിൽ മമ്മൂക്ക ഇതിഹാസവും പുലിയുമാണ്. ഭയങ്കര അപ്ഡേറ്റഡാണ്. അക്കാര്യത്തിൽ എനിക്ക് ഭയങ്കര ആരാധനയാണ് അദ്ദേഹത്തോട്. അദ്ദേഹത്തിന്റെ ഓരോ സിനിമകളിലും സ്വീകരിക്കുന്ന സമീപനം അത്ഭുതകരമാണ്”, എന്നാണ് അഖിൽ മാരാർ പറഞ്ഞത്.
മമ്മൂട്ടിയുടെ ഒരു സിനിമ സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന്, “മുൻപൊരിക്കൽ ആന്റോ ചേട്ടനോട് ഒരു സബ്ജക്ട് സംസാരിച്ചിരുന്നു. മമ്മൂക്കയ്ക്ക് ഒരു പക്ഷേ ഇഷ്ടപ്പെട്ടേക്കുമെന്ന് തോന്നി. മമ്മൂക്ക അത് കേട്ടിട്ടുണ്ടോന്ന് എനിക്ക് ഇപ്പോഴും അറിയില്ല കേട്ടോ. ബിഗ് ബോസ് കഴിഞ്ഞപ്പോൾ അദ്ദേഹം എനിക്ക് ബെസ്റ്റ് വിഷസ് ഒക്കെ അയച്ചിരുന്നു. ഇടയ്ക്ക് മെസേജ് അയക്കാറുമുണ്ട്. അദ്ദേഹത്തിനടുത്ത് എത്താൻ പറ്റുന്ന കഥകൾ വന്നാൽ പറയണമെന്നൊക്കെ ഉണ്ട്. അതൊക്കെ ചെയ്ത് പ്രതിഫലിപ്പിക്കാവുന്ന ഡയറക്ടർ ആയോ എന്ന് ഞാൻ സ്വയം ചോദിക്കുമ്പോൾ വേണ്ടാന്ന് തീരുമാനിക്കും. എന്നാലും ചെയ്യണമെന്നുണ്ട്”, എന്നായിരുന്നു അഖിലിന്റെ മറുപടി.
Last Updated Feb 12, 2024, 5:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]