
എക്സാലോജിക് വിവാദം: മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിക്കാനുള്ള മാത്യു കുഴല്‍നാടന്റെ ശ്രമം തടഞ്ഞ് സ്പീക്കര്‍:
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എക്സാലോജിക് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിക്കാനുള്ള മാത്യു കുഴല്‍നാടന്റെ ശ്രമം തടഞ്ഞ് സ്പീക്കര്‍
വ്യക്തമായ രേഖകള്‍ ഇല്ലാതെയുള്ള ആരോപണം അനുവദിക്കില്ലെന്ന് സ്പീക്കര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. ആരോപണം ഉന്നയിക്കാന്‍ ഒരുങ്ങിയ മാത്യു കുഴല്‍നാടന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ചട്ടപ്രകാരമാണ് സഭയിൽ ഇടപെട്ടതെന്ന് മാത്യു കുഴല്നാടന് പറഞ്ഞു. ആരോപണത്തിന് അടിസ്ഥാനമായ രേഖ വേണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു.
അത് നൽകുകയും ചെയ്തു. എന്നിട്ടും അനുമതി നിഷേധിച്ചത് എന്തിനെന്ന് മനസിലായില്ലെന്ന് മാത്യു കുഴല്നാടന് പ്രതികരിച്ചു.
എംഎൽഎ എന്ന നിലയിൽ ഉത്തരവാദിത്തത്തോടെ വിഷയം അവതരിപ്പിക്കാവുന്ന വേദി എന്ന നിലയിലാണ് ആരോപണം ഉന്നയിക്കാൻ നിയമസഭ തെരഞ്ഞെടുത്തത്. നിയമസഭയിൽ ആധികാരികതയോടെ കാര്യം അവതരിപ്പിക്കാനാണ് ശ്രമിച്ചത്.
പാർട്ടിയുടെ അനുമതിയോടെ വിഷയം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും മാത്യു കുഴല്നാടന് കൂട്ടിച്ചേര്‍ത്തു. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]