
കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളം വഴി 41 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. ജിദ്ദയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി സിദ്ദിഖിനെയാണ് കസ്റ്റംസ് പിടികൂടിയത്.
ഗുളിക രൂപത്തിലാക്കിയ 480 ഗ്രാം സ്വർണവും, 269 ഗ്രാമിന്റെ സ്വർണാഭരണങ്ങളും 20 ഗ്രാമിന്റെ സ്വർണ കട്ടിയുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. മറ്റൊരു സംഭവത്തിൽ മലപ്പുറം കൊണ്ടോട്ടിയിൽ 41 ലക്ഷം രൂപയുടെ കുഴൽ പണവുമായി യുവാവ് പിടിയിലായി.
കോഴിക്കോട് കൊടുവള്ളി സ്വദേശി കുന്നുമ്മൽ സാദിഖ് ആണ് പിടിയിലായത്. സ്കൂട്ടറിൽ പണം ഒളിപ്പിച്ച് മലപ്പുറം ഭാഗത്തേക്ക് വരുമ്പോഴാണ് സാദിഖിനെ പൊലീസ് പിടികൂടിയത്.
പണം കണ്ടെത്തിയതോടെ സ്കൂട്ടറും പോലീസ് കസ്റ്റഡിയിൽ എടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസിന്റെ പരിശോധന. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം… Last Updated Feb 12, 2024, 8:02 AM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]