
തൃശൂർ: തൃശൂർ ചേർപ്പിലെ സിപിഐയിൽ പ്രവർത്തകരുടെ കൂട്ട രാജി. 14 ൽ 8 ലോക്കൽ കമ്മിറ്റി അംഗങ്ങളാണ് സിപിഐയിൽ നിന്ന് രാജിവെച്ചത്. സിപിഐ ജില്ലാ അസി. സെക്രട്ടറി ടി ആർ രമേശ്കുമാറിൻ്റെയും മണ്ഡലം സെക്രട്ടറി പി വി അശോകൻ്റെയും മണ്ഡലം കേന്ദ്രീകരിച്ചുള്ള വിഭാഗീയത പ്രവർത്തനങ്ങളിലും ഏകാധിപത്യ പ്രവണതകളിലും മനം മടുത്താണ് രാജി എന്ന് പ്രവർത്തകർ വ്യക്തമാക്കുന്നു.
സിപിഐ ചേർപ്പ് ലോക്കൽ സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായ എൻ.ജി അനിൽ നാഥ്, സിപിഐ ലോക്കൽ കമ്മിറ്റി അംഗവും എഐവൈഎഫ് മേഖല പ്രസിഡൻ്റുമായ ഷംനാസ് ഹുസൈൻ തുടങ്ങിയവരുൾപ്പടെയാണ് രാജി വച്ചത്. സി.സി. മുകുന്ദൻ എം എൽ എ യുടെ പി.എ യ്ക്കെതിരായ സംഘടനാ നടപടിയെത്തുടർന്നാണ് ചേർപ്പിലെ പാർട്ടിയിൽ പൊട്ടിത്തെറി ആരംഭിച്ചത്.
Last Updated Feb 11, 2024, 10:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]