
ബനോനി: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ 254 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 22 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയിലാണ്. 30 റണ്‍സുമായി ഓപ്പണര്‍ ആദര്‍ശ് സിംഗും അഞ്ച് റണ്‍സോടെ പ്രിയാന്‍ഷു മൊളിയയും ക്രീസില്‍. 28 ഓവറില്‍ ആറ് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയത്തിലേക്ക് 173 റണ്‍സ് കൂടി വേണം.
ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകളായ അര്ഷിന് കുല്‍ക്കര്‍ണി(4), മുഷീര്‍ ഖാന്(22), ക്യാപ്റ്റന്‍ ഉദയ് സഹാരണ്‍, സച്ചിന് ദാസ്(9) എന്നിവരാണ് പുറത്തായത്. മൂന്നാം ഓവറില്‍ അര്ഷിന് കുല്‍ക്കര്‍ണിയെ പുറത്താക്കി കാളം വൈല്‍ഡ്ളര്‍ ആണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. മൂന്നാമനായി എത്തിയ മുഷീര്‍ ഖാന് ആദര്‍ശ് സിംഗിനൊപ്പം പ്രതീക്ഷ നല്‍കിയെങ്കിലും സ്കോര്‍ 40ല്‍ നില്‍ക്കെ ബേര്‍ഡ്മാന്റെ പന്തില്‍ ബൗള്‍ഡായി പുറത്തായി.
33 പന്തില്‍ 22 റണ്‍സാണ് മുഷീറിന്റെ നേട്ടം. നാലാം നമ്പറിലിറങ്ങിയ ക്യാപ്റ്റന്‍ ഉദയ് സഹാരണിനെയും(9) ബേര്ഡ്മാന് പുറത്താക്കി. ഇതോടെ പ്രതിരോധത്തിലായ ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷയായ സച്ചിന് ദാസിനെ(8) റാഫ് മക്മില്ലന് പുറത്താക്കി. 40-1ല്‍ നിന്ന് 68-4ലേക്ക് കൂപ്പുകുത്തിയ ഇന്ത്യക്ക് മുന്നില്‍ അണ്ടര്‍ 19 ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും വലിയ വിജലക്ഷ്യമാണ് ഓസീസ് മുന്നോട്ട് വെച്ചിരിക്കുന്നത്.
നേരത്തെ ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 253 റണ്‍സെടുത്തത്. 55 റണ്‍സ് നേടിയ ഹര്‍ജാസ് സിങാണ് ഓസീസിന്റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി രാജ് ലിംബാനി മൂന്നും നമന്‍ തിവാരി രണ്ടും വിക്കറ്റ് വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]