
ചെന്നൈ: ‘തലൈവർ 171’ എന്ന് താല്കാലികമായി പേരിട്ട ചിത്രത്തിലൂടെ ലോകേഷ് കനകരാജുമായി കൈകോർത്തിരിക്കുകയാണ് സൂപ്പര്‍താരം രജനികാന്ത്. ഏറ്റവും പുതിയ മാറ്റം അനുസരിച്ച് ‘തലൈവർ 171’ന്റെ കഥയില്‍ വലിയ മാറ്റങ്ങള്‍ നടത്തിയെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ലോകേഷ് കനകരാജ് ‘തലൈവർ 171’ൻ്റെ സ്ക്രിപ്റ്റ് വർക്ക് കുറച്ച് മുമ്പെ ആരംഭിച്ചിരുന്നു. എന്നാല്‍ ഫസ്റ്റ് വണ്‍ ലൈന്‍ ഇഷ്ടപ്പെട്ടെങ്കിലും ഇപ്പോള്‍ രജനിക്ക് മുന്നില്‍ ഡെവലപ് ചെയ്ത കഥ അവതരിപ്പിച്ചപ്പോള്‍ രജനിക്ക് അത് ഇഷ്ടമായില്ലെന്നാണ് പുതിയ വാര്‍ത്ത.
കൂടാതെ ചിത്രത്തിൻ്റെ കഥയിൽ ചില മാറ്റങ്ങൾ വരുത്താൻ രജനികാന്ത് സംവിധായകന് ലോകേഷിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. വളരെ വയലന്‍സ് നിറഞ്ഞ ആക്ഷന്‍ സീക്വൻസുകൾ ഒഴിവാക്കണമെന്ന് രജനീകാന്ത് ലോകേഷ് കനകരാജിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. എന്തായാലും രജനികാന്തിനൊപ്പം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം ഒരു ആക്ഷൻ ഡ്രാമയായിരിക്കുമെന്ന് ഉറപ്പാണ്. നേരത്തെ തന്നെ മയക്കുമരുന്ന് ഇല്ലാത്ത സിനിമയായിരിക്കുമെന്ന് ലോകേഷ് പറഞ്ഞിരുന്നു.
ഏപ്രില്‍ മാസത്തോടെ രജനികാന്ത് ലോകേഷ് ചിത്രം ആരംഭിക്കും എന്നാണ് വിവരം. രജനികാന്തിന്റെ അവസാന ചിത്രം ജയിലര്‍ ഒരുക്കിയ സണ്‍ പിക്ചേര്‍സാണ് ‘തലൈവർ 171’ നിര്‍മ്മാണം. ഇപ്പോള്‍ ജയ് ഭീം ഒരുക്കിയ ജ്ഞാനവേല്‍ ഒരുക്കുന്ന വേട്ടയ്യന് എന്ന ചിത്രമാണ് രജനി പൂര്‍ത്തിയാക്കുന്നത്.
അമിതാഭ് ബച്ചന്, ഫഹദ് ഫാസില്‍, റാണ, മഞ്ജു വാര്യര്‍ അടക്കം വലിയൊരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. അനിരുദ്ധ് ആണ് സംഗീത സംവിധാനം. ‘തലൈവർ 171’ നും സംഗീത സംവിധാനം അനിരുദ്ധാണ്.
Last Updated Feb 12, 2024, 7:42 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]