
ലോകത്ത് നമ്മെ അത്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന നിരവധി നിർമ്മിതികൾ ഉണ്ട്. എന്നാൽ ബൊളീവിയയിലെ സലാർ ഡി യുയുനിയിലെ ഉപ്പ് ഹോട്ടൽ നമുക്ക് സമ്മാനിക്കുന്നത് യഥാർത്ഥത്തിൽ മറ്റൊരു ലോകമാണ്.
12,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, 4,000 ചതുരശ്ര മൈൽ വിസ്തൃതിയുള്ള വെളുത്ത കെട്ടിടം ആദ്യ കാഴ്ചയിൽ മഞ്ഞുപോലെയാണ് തോന്നുക. ഇതിന്റെ അടിത്തറ മുതൽ മേൽക്കൂര വരെ ഉപ്പ് ചേർന്നതാണ്. എന്നെങ്കിലുമൊരിക്കൽ സലാർ ഡി യുയുനിയിൽ താമസിക്കാൻ ഇട വന്നാൽ, പൂർണ്ണമായും ഉപ്പിൽ നിന്ന് രൂപകല്പന ചെയ്ത ഹോട്ടലായ പാലാസിയോ ഡി സാലിൽ അല്ലാതെ മറ്റൊന്നിൽ താമസിക്കരുതെന്നാണ് അനുഭവസ്ഥർ പറയുന്നത്.
ഈ കെട്ടിട സമുച്ചയത്തിന്റെ തറയും ചുവരുകളും മുതൽ ഫർണിച്ചറുകൾ, മേൽത്തട്ട്, ശിൽപങ്ങൾ തുടങ്ങി എല്ലാം ഉപ്പിൽ നിന്നാണ് രൂപപ്പെടുത്തിയിരിക്കുന്നത്. 1998 -ൽ ഹോട്ടലുടമയായ ജുവാൻ ക്വസാഡ വാൽഡയാണ് പൂർണമായും ഉപ്പിൽ നിർമ്മിച്ച ഒരു ഹോട്ടൽ എന്ന ആശയം വിഭാവനം ചെയ്തത്. എന്നാൽ, അന്ന് ഇത് കേട്ട പലരും ഭ്രാന്തൻ ആശയം എന്നു പറഞ്ഞ് പരിഹസിച്ചു. എന്നാൽ, അദ്ദേഹം അത് യാഥാർഥ്യമാക്കി കാണിച്ചു. ജുവാൻ ക്വസാഡയുടെ മകൾ ലൂസിയ ക്യുസാഡയാണ് ഈ ഉപ്പ് ഹോട്ടലിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരി. വർഷം മുഴുവനും ലോകമെമ്പാടുമുള്ള അതിഥികളെ ആകർഷിക്കുന്ന ഈ മേഖലയിലെ ഏറ്റവും ആഡംബരപൂർണവുമായ താമസസൗകര്യങ്ങളിലൊന്നാണ് പാലാസിയോ ഡി സാൽ ഇന്ന്.
പലാസിയോ ഡി സാലിലെ ഓരോ മുറിയിലും ഉപ്പ് ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച ഒരു സീലിംഗ് ഉണ്ട്, ഇത് അതിഥികളെ മൃദുവായ സ്പർശനത്തോടെ ഉപ്പ് സാമ്പിൾ ചെയ്യാൻ അനുവദിക്കുന്നു. ഈ സ്പർശന അനുഭവം പ്രോത്സാഹിപ്പിക്കുമ്പോഴും ഹോട്ടലിൻ്റെ ഘടനയിൽ തകരാറുകൾ ഉണ്ടാകാതിരിക്കാൻ മതിലുകൾ നക്കുന്നത് ഉൾപ്പെടെയുള്ള കാര്യം നിരുത്സാഹപ്പെടുത്തുന്നു. സലാറിലെ താപനില ഏറ്റക്കുറച്ചിലുകൾ നിറഞ്ഞതാണ് – പകൽ സമയത്ത് ചൂട് കൂടുതലും രാത്രിയിൽ തണുപ്പും അനുഭവപ്പെടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Feb 11, 2024, 3:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]