

നീതിക്കും തീവില! കോടതി ഫീസ് വർദ്ധനവിനെതിരെ അഭിഭാഷക ധർണ്ണ ; പിന്തുണയുമായി കോട്ടയം നഗര വികസന സമിതി
കോട്ടയം: ഭാരതീയ അഭിഭാഷക പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ കേരള ബജറ്റിൽ കുടുംബകോടതിക്കേസുകൾക്കും ചെക്ക് കേസുകൾക്കും കോടതി ഫീസ് വർദ്ധിപ്പിച്ച സർക്കാർ നടപടിക്കെതിരെ,നടക്കുന്ന അഭിഭാഷക ധർണ്ണയ്ക്ക് കോട്ടയം നഗരവികസന സമിതിയുടെ പിന്തുണ പ്രഖ്യാപിച്ചു.
നാളെ 12 – 2 – 2024 (തിങ്കൾ) ഉച്ചയ്ക്ക്1.30 മുതൽ കോട്ടയം കളക്ടറേറ്റിന് മുന്നിൽ ആണ് മധ്യാഹ്ന ധർണ്ണ. ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ബി.അശോക് ധർണ്ണ ഉദ്ഘാടനം ചെയ്യും.
കോടതി ഫീസ് വർദ്ധനവ് വനിതകളുടെ അവകാശത്തിന് മേലുള്ള കടന്ന് കയറ്റമാണെന്ന് നഗരവികസന സമിതി സെക്രട്ടറി തോമസ് മാത്യം അറിയിച്ചു. ഇതിനെതിരെ പൊതുജന സമൂഹം ശക്തമായി പ്രതികരിക്കണമെന്ന് സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |