
തിരുവനന്തപുരം:ഡിഎ കുടിശ്ശിക വേണമെന്നാവശ്യപ്പെട്ട് ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി. മുഖ്യമന്ത്രിക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. .2023 ജൂലൈയിൽ കേന്ദ്രം ഡിഎ 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ഉയർത്തിയിരുന്നു. കഴിഞ്ഞ 7 മാസമായി നാലു ശതമാനം കുടിശ്ശികയാണ് ഐഎഎസ് ഉദ്യോഗസ്ഥർക്ക് കിട്ടാനുള്ളത്.
മറ്റ് സംസ്ഥാനങ്ങളിലെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് കേന്ദ്രം പ്രഖ്യാപിച്ച ഡിഎ വർദ്ധന കിട്ടിയിട്ടുണ്ട്. കേരളത്തിൽ മാത്രമാണ് ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഡിഎ കുടിശ്ശിക ലഭിക്കാത്തത്.ഐഎഎസ് അസോസിയേഷൻ കത്ത് നൽകിയ സാഹചര്യത്തിൽ സർക്കാർ ഇത് സജീവമായി പരിഗണിക്കാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ഇതിന് നിർദേശം നൽകിയേക്കുമെന്നും സൂചനയുണ്ട്.സംസ്ഥാന സർക്കാര് ജീവനക്കാർക്ക്21 ശതമാനം ഡിഎ കുടിശ്ശിക കിട്ടാനുണ്ട്.6 ഗഡു കുടിശ്ശികയുള്ളതില് ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തോടൊപ്പം നല്കുമെന്ന് സംസ്ഥാന സര്ക്കാര് പ്രഖ്യാപിച്ചിട്ടുണ്ട്.
Last Updated Feb 11, 2024, 12:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]