
കോട്ടയം : കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിൽ കുർബാനക്കിടയിൽ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി അഡ്വക്കേറ്റ് പോൾ ജോസഫിന്റെ മകൻ നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്. ഇടവകയിലെ അൾത്താര ബാലകനായിരുന്നു. കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് പബ്ലിക്ക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കുർബാനക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Last Updated Feb 11, 2024, 4:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]