
അഹമ്മദാബാദ്: പുതിയ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് ഇന്ത്യന്‍ താരം രാഹുല്‍ തെവാട്ടി. പാകിസ്ഥാന് മുന്‍ നായകന് ജാവേദ് മിയാന്‍ദാദിനെ അനുസ്മരിപ്പിക്കുന്ന പുതിയ ലുക്കിലുള്ള ഫോട്ടോ പുറത്തുവിട്ടാണ് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായ രാഹുല്‍ തെവാട്ടിയ ആരാധകരുടെ മനം കവര്‍ന്നത്.
ജാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ഹരിയാനക്കായി ബാറ്റിംഗിനിറങ്ങിയപ്പോഴാണ് തെവാട്ടിയയുടെ പുതിയ ലുക്ക് ആരാധകര്‍ ശ്രദ്ധിച്ചത്. ഈ ലുക്ക് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നായി അവരുടെ സംശയം.
അധികം ആലോചിക്കേണ്ടിവന്നില്ല അവര്‍ക്ക്. പാകിസ്ഥാന് മുന്‍ നായകന് ജാവേദ് മിയാന്‍ദാദിനെയാണ് തെവാട്ടിയ പുതിയ ലുക്കിലൂടെ അനുസ്മരിപ്പിച്ചത്.
കേരളത്തിനെതിരെ ബംഗാളിന് കൂറ്റൻ വിജയലക്ഷ്യം, ബാറ്റിംഗിനിറങ്ങാതെ സഞ്ജു; ജലജ് സക്സേനക്ക് 9 വിക്കറ്റ് എന്നാല്‍ മറ്റ് ചിലര്‍ രാഹുല്‍ തെവാട്ടിയയുടെ പുതിയ ലുക്കിന് മുന്‍ ഇന്ത്യന്‍ താരം മനോജ് പ്രഭാകറിനോടാണ് സാദൃശ്യമെന്നാണ് വാദിക്കുന്നത്. ഹരിയാന ക്രിക്കറ്റ് അസോസിയേഷനാണ് തെവാട്ടിയയുടെ പുതിയ മെയ്ക്കോവറിലുള്ള ഫോട്ടോ പുറത്തുവിട്ടത്.
മറ്റ് ചില താരങ്ങളെപ്പോലെ ഫാഷൻ ലോകത്ത് അധികം കാണാത്ത തെവാട്ടിയ പക്ഷെ വലന്റൈന്‍സ് ദിനത്തിന് തൊട്ടു മുമ്പ് പുറത്തുവിട്ട ഫോട്ടോ ഫാഷന്‍ ഐക്കണുകളെപ്പോലും ഞെട്ടിക്കുന്നതായിപ്പോയി.
ലുക്കിലൂടെ മാത്രമല്ല, പ്രകടനത്തിലും തെവാട്ടിയ ആരാധകരെ ഞെട്ടിച്ചു. ജാര്‍ഖണ്ഡിനെതിരെ ഏഴാമനായി ക്രീസിലെത്തിയ തെവാട്ടിയ സീസണിലെ തന്റെ ആദ്യ സെഞ്ചുറി നേടി144 റണ്‍സെടുത്തു.
Rahul Tewatia in new looks. 🔥 pic.twitter.com/2QProPrEn5 — Mufaddal Vohra (@mufaddal_vohra) February 11, 2024 തെവാട്ടിയയുടെയും അങ്കിത് കുമാറിന്റെയും സെഞ്ചുറികളുടെ കരുത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 509 റണ്‍സെടുത്ത ഹരിയാന ജാര്‍ഖണ്ഡിനെ 119 റണ്‍സിന് പുറത്താക്കി കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയപ്പോള്‍ തെവാട്ടി ഒരോവറില്‍ ഒരു വിക്കറ്റുമായി ബൗളിംഗിലും തിളങ്ങി.
രണ്ടാം ഇന്നിംഗ്സില്‍ ജാര്‍ഖണ്ഡിനെ 185 റണ്‍സിന് പുറത്താക്കി ഹരിയാന ഇന്നിംഗ്സ് ജയം ആഘോഷിച്ചപ്പോള്‍ തെവാട്ടിയ ഒരു വിക്കറ്റെടുത്തു. Last Updated Feb 11, 2024, 6:12 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]