
ബനോനി: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 254 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തു.
55 റണ്‍സ് നേടിയ ഹര്‍ജാസ് സിങാണ് ഓസീസിന്റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി രാജ് ലിംബാനി മൂന്നും നമന്‍ തിവാരി രണ്ടും വിക്കറ്റ് വീഴ്ത്തി.
ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഓസീസിന് തുടക്കം പിഴച്ചു. എട്ട് പന്ത് നേരിട്ട
സാം കോണ്‍സ്റ്റാസ് റണ്‍സൊന്നുമെടുക്കാതെ മടങ്ങുമ്പോള്‍ ഓസീസ് സ്കോര്‍ ബോര്‍ഡില്‍ 16 റണ്‍സെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹ്യൂഗ് വെയ്ബ്ജെനും ഹാരി ഡിക്സണും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ ഓസീസിനെ കരകയറ്റി.വെയ്ബ്ജെനെ(48) മടക്കിയ നമന്‍ തിവാരിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.
പിന്നാലെ ഹാരി ഡിക്സണെയും(42) നമന്‍ തിവാരി മടക്കിയതോടെ ഓസ്ട്രേലിയ പ്രതിരോധത്തിലായി. ആദ്യം മരംവെട്ടുകാരൻ, പിന്നെ സെക്യൂരിറ്റി, സ്വപ്നതുല്യമായ ടെസ്റ്റ് അരങ്ങേറ്റം, ഷമർ ജോസഫ് ഒടുവിൽ ഐപിഎല്ലിലും എന്നാൽ നാലാമനായി ക്രീസിലെത്തിയ ഹര്‍ജാസ് സിങ് റിയാന്‍ ഹിക്സിനെ കൂട്ടുപിടിച്ച് ഓസീസിനെ 150 കടത്തി.
ഹര്‍ജാസിനെ(55) സൗമി പാണ്ഡെയയും ഹിക്സിനെ(20) ലിംബാനിയും വീഴ്ത്തിയെങ്കിലും പൊരുതി നിന്ന ഒലിവര്‍ പീക്ക് ഓസ്ട്രേലിയക്ക് മാന്യമായ സ്കോര്‍ ഉറപ്പക്കി. സെമിയില്‍ പാകിസ്ഥാനെതിരെ ഓസീസിന് വിജയം സമ്മാനിച്ച റാഫ് മക്മില്ലന് പെട്ടെന്ന് മടങ്ങിയെങ്കിലും ചാര്‍ളി ആന്ഡേഴ്സണ്(13) പീക്കിന് പിന്തുണ നല്കി. എട്ടു റണ്‍സുമായി ടോം സ്ട്രേക്കര്‍ പീക്കിനൊപ്പം(46) പുറത്താകാതെ നിന്നും.
ഇന്ത്യക്കായി രാജ് ലിംബാനി( 10 ഓവറില്‍ 38 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ നമന്‍ തിവാരി 9 ഓവറില്‍ 63 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. മുഷീര്‍ ഖാന് 46 റണ്‍സിന് ഒരു വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]