ഋതു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടനാണ് ആസിഫ് അലി. പിന്നീട് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് പതിയെ പതിയെ ചുവടുറപ്പിച്ച താരം, സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. അവ ഹിറ്റ് ചാർട്ടിൽ ഇടം നേടുകയും ചെയ്തിരുന്നു. ആ വിജയത്തുടർച്ച പുതുവർഷത്തിലും കൊണ്ടുവന്നിരിക്കുകയാണ് ആസിഫ് അലി. അതും മമ്മൂട്ടിയുടെ റഫറൻസുള്ള രേഖാചിത്രത്തിലൂടെ.
ദി പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. രേഖ എന്ന പെൺകുട്ടിയുടെ കഥ പറഞ്ഞ ചിത്രത്തിൽ വിവേക് ഗോപിനാഥൻ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്.
ജനുവരി ഒൻപതിന് റിലീസ് ചെയ്ത രേഖാചിത്രം ആദ്യ ഷോ മുതൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പ്രേക്ഷക- നിരൂപക പ്രശംസകൾക്കൊപ്പം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റിയും സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. ഇത് വലിയൊരു വിജയത്തിലേക്ക് രേഖാചിത്രത്തെ എത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്നിതാ സിനിമയുടെ വിജയാഘോഷവും രേഖാചിത്രം അണിയറ പ്രവർത്തകർ സംഘടിപ്പിച്ചിരുന്നു. കൊച്ചി ക്രൗൺ പ്ലാസയിൽ ആയിരുന്നു വിജയാഘോഷം. മമ്മൂട്ടിയും ഇതിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
‘കഥാതന്തുവാണ് രേഖാചിത്രവുമായി സഹകരിക്കാൻ കാരണം. സിനിമ വലിയ വിജയമാക്കി തന്ന പ്രേക്ഷകരോട് എന്റെ നന്ദി അറിയിക്കേണ്ട ചുമതല എനിക്കുണ്ട്. സിനിമ വിജയത്തിലേക്ക് കുതിക്കട്ടേന്ന് ആശംസിക്കുന്നു’, എന്നായിരുന്നു ആഘോഷ വേളയിൽ മമ്മൂട്ടി പറഞ്ഞത്.
മമ്മൂട്ടിയ്ക്ക് ഒപ്പം രേഖാചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരും ഇതിൽ പങ്കെടുത്തിരുന്നു. സിനിമ റിലീസ് ചെയ്തത് മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട വാക്കുകളിൽ ഒന്നായിരുന്നു ‘സ്നേഹപൂർവം മമ്മൂട്ടി ചേട്ടൻ’. ഇത് സോഷ്യൽ മീഡിയയിൽ ട്രെന്റിംഗ് ആകുകയും ചെയ്തിരുന്നു.
കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ചിത്രമാണ് രേഖാചിത്രം. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘രേഖാചിത്രം’. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലായിരുന്നു സിനിമാസ്വാദകര്‍.
ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റിയും കളക്ഷനും നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
വരും ദിവസങ്ങളും രേഖാചിത്രത്തിന് മികച്ച കളക്ഷന്‍ തന്നെ നേടാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഇതുവരെയുള്ള കണക്ക് പ്രകാരം ഏഴ് കോടിയിലധികം രൂപ കേരളത്തില്‍ നിന്നും ചിത്രം കളക്ട് ചെയ്തു കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]