ചെന്നൈ: യാത്രക്കാർ നൽകേണ്ട മിനിമം നിരക്ക് ഇരട്ടിയാക്കുമെന്ന് ചെന്നൈയിലെ ഓട്ടോറിക്ഷ സംഘടനകൾ. അടുത്ത മാസം ആദ്യം മുതൽ ഓരോ അധിക കിലോമീറ്ററിനുളള നിരക്ക് 50 ശതമാനം വർദ്ധിപ്പിക്കുമെന്നും സംഘടനകൾ അറിയിച്ചു. ഇതനുസരിച്ച് ആദ്യത്തെ 1.8 കിലോമീറ്റർ യാത്ര ചെയ്യുന്നതിന് 50 രൂപയും തുടർന്നുളള അധിക കിലോമീറ്റർ യാത്ര ചെയ്യുന്നതിന് 18 രൂപ വീതം അധികം ഈടാക്കാനാണ് സംഘടനകളുടെ തീരുമാനം.
അടുത്ത മാസം ആദ്യം മുതലാണ് നിരക്കിൽ മാറ്റമുണ്ടാകുക. കൂടാതെ ഓരോ മിനിറ്റിനുമുളള വെയിറ്റിംഗ് ചാർജ് ഇനത്തിൽ ഒന്നര രൂപ വീതവും ഈടാക്കും. രാത്രി 11 മണിമുതൽ പുലർച്ചെ അഞ്ച് മണി വരെ നടത്തുന്ന സർവീസുകൾക്ക് 50 ശതമാനം അധികം നിരക്കും ഈടാക്കും. നിലവിൽ ആദ്യ 1.8 കിലോമീറ്റർ യാത്രയ്ക്ക് ചെന്നൈയിലെ ഓട്ടോ ഡ്രൈവർമാർ ഈടാക്കുന്നത് 25 രൂപയും അധിക കിലോമീറ്ററുകൾക്ക് 12 രൂപയുമാണ്.
തമിഴ്നാട് ഉറിമൈ കുറൽ ഡ്രൈവർ ട്രേഡ് യൂണിയന്റെ സംസ്ഥാന സെക്രട്ടറി സാഹിർ ഹുസൈൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. ‘വർദ്ധിച്ചുവരുന്ന വീട്ടുചെലവ്, ഇൻഷുറൻസ്,ആർടിഒ ഫീസ് എന്നിവ കാരണം ഡ്രൈവർമാർ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഓട്ടോ ചാർജ് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പലവിധത്തിലുളള സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല. ഇതോടെയാണ് പുതിയ തീരുമാനത്തിൽ എത്തിയത്’- അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]