
അബുദാബി: യുഎഇയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച രണ്ടുപേരെ ഷാര്‍ജ പോര്‍ട്സ്, കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍സ് അതോറിറ്റി പിടികൂടി. എസ് യു വി കാറുകളുടെ പിന്നിലെ ബംബറിനുള്ളില്‍ സ്ഥാപിച്ച രഹസ്യ അറയില്‍ രണ്ടടി നീളമുള്ള ചെറിയ പെട്ടികളിലാണ് ഇവര്‍ ഒളിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച ഒമാന്‍ അതിര്‍ത്തി വഴിയാണ് അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമം നടത്തിയത്.
കാറുകളുടെ പിന്‍ഭാഗത്ത് പെട്ടെന്ന് നോക്കുമ്പോള്‍ ശ്രദ്ധിക്കപ്പെടാത്ത രീതിയിലാണ് ഇരുമ്പ് അറ സ്ഥാപിച്ചത്. എക്സ് റേ സ്കാനറുകള്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കാറുകളുടെ എക്സ്ഹോസ്റ്റ് പൈപ്പിന് മുകളിലാണ് രഹസ്യ അറ കണ്ടെത്തിയത്. സ്കാന്‍ ചെയ്തപ്പോള്‍ മനുഷ്യസാന്നിധ്യം കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിലാണ് ഗുരുതര കുറ്റകൃത്യം പുറത്തായത്. രഹസ്യ അറകള്‍ പൊളിച്ച് പ്രതികളെ പിടികൂടുന്ന വീഡിയോ അധികൃതര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തുവിട്ടിട്ടുണ്ട്. പ്രതികളുടെ കൈവശം രേഖകളോ ഐഡന്റിറ്റി കാര്‍ഡുകളോ ഉണ്ടായിരുന്നില്ല. ഇവര്‍ക്കൊപ്പം കാറുകളുടെ ഡ്രൈവര്‍മാരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
നുഴഞ്ഞുകയറ്റം വളരെ ഗൗരവത്തിലാണ് ഷാർജ കസ്റ്റംസ് പരിഗണിക്കുന്നതെന്ന് വകുപ്പ് ഡയറക്ടർ മുഹമ്മദ് ഇബ്രാഹീം അൽ റഈസി പറഞ്ഞു. വളരെ വേഗത്തിൽ വളരുന്ന കരുത്തുറ്റ സമ്പദ് വ്യവസ്ഥയെന്നതാണ് യു.എ.ഇയെ ഇത്തരക്കാര്‍ ലക്ഷ്യമാക്കുന്നതിന് കാരണം. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള എല്ലാ തരത്തിലുള്ള നുഴഞ്ഞുകയറ്റവും ഒഴിവാക്കുന്നതിന് ഷാർജ കസ്റ്റംസ് ഏറ്റവും മികച്ച സംവിധാനങ്ങളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also –
വിവിധ മേഖലകളില്‍ കര്‍ശന പരിശോധന; 290 പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ റെസിഡൻസി, തൊഴിൽ നിയമം ലംഘിച്ച നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തു. ഫഹാഹീൽ, മഹ്ബൂല, ഫർവാനിയ, അൽ റായ്, ഹവല്ലി എന്നിവിടങ്ങളിലെ റെസിഡൻസി എൻഫോഴ്സ്മെന്റ് ഓഫീസർമാർ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വിവിധ രാജ്യക്കാരായ പ്രവാസികളെയാണ് അറസ്റ്റ് ചെയ്തത്.
റെസിഡൻസി, തൊഴില്‍ നിയമം ലംഘിച്ച 290 പേരാണ് അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു. റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്, കൺട്രോൾ ആൻഡ് കോ-ഓർഡിനേഷൻ ഡിപ്പാർട്ട്മെന്റ്, നിയമ ലംഘകരുടെ ഫോളോ-അപ്പ് ഡിപ്പാർട്ട്മെന്റ്, ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് സർവീസസ് ഡിപ്പാർട്ട്മെന്റ്, സംയുക്ത ത്രികക്ഷി സമിതി എന്നിവ ഉൾപ്പെടുന്ന റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ രാവിലെയും വൈകുന്നേരവും നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്.
Last Updated Jan 12, 2024, 4:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]