

മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗം ;കേരളത്തെ തന്നെയാണ് ഉദ്ദേശിച്ചത് കെ.മുരളീധരന് എംപി.
സ്വന്തം ലേഖിക.
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗത്തില്‍ ഉദ്ദേശിച്ചത് കേരളത്തെ തന്നെയാണെന്ന് കെ.മുരളീധരന് എംപി.
മുഖ്യമന്ത്രി പിണറായിയെ തന്നെയാണ് വിമര്‍ശിച്ചത്.വായിക്കുന്നവര്‍ക്ക് കാര്യം മനസ്സിലാകും.പറഞ്ഞത് ഇ പി ജയരാജന് മനസ്സിലാകാഞ്ഞിട്ടല്ല, കാര്യം പറഞ്ഞാല്‍ പണി പോകുമെന്ന പേടിയാണ് ഇ പിക്ക്.പറഞ്ഞത് മോദിക്കും പിണറായിക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അയോധ്യയില്‍ കോണ്‍ഗ്രസ് പങ്കെടുക്കാത്തത് ഇടത് സമ്മര്‍ദം കാരണമെന്ന എം. വി. ഗോവിന്ദന്റെ പ്രസ്താവന നത്തോലി പറയുന്നത് കേട്ട് തിമിംഗലം തീരുമാനം എടുത്തെന്ന് പറയുന്നത് പോലെയാണെന്നും മുരളീധരന് പറഞ്ഞു.
കോണ്‍ഗ്രസിന്റെ തീരുമാനം ഉചിതമായ സമയത്ത് തന്നെയാണ് .പിണറായി വിജയന്റെ മുസ്ലിം ലീഗ് അനുകൂല പ്രസംഗം കേള്‍ക്കുമ്ബോള്‍ സിഎച്ചിന്റെ പ്രതികരണം ഇന്നും പ്രസക്തമാണ്.വിശ്വാസിയെ ഒരിക്കലേ പാമ്പ് കടിക്കൂ എന്നായിരുന്നു സി.എച്ച് പണ്ട് പ്രതികരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]