

തോട്ടം നശിപ്പിക്കാനെത്തിയ പന്നികള്‍ പൊട്ടകിണറ്റില്‍ വീണു; ഷൂട്ടര്‍മാരെത്തി വെടിവച്ച് കൊന്നു
തിരുവനന്തപുരം: പോത്തൻകോട് പൊട്ടക്കിണറ്റിലകപ്പെട്ട രണ്ട് കാട്ടുപന്നികളെ വെടിവച്ചുകൊന്ന് കുഴിച്ചുമൂടി.
കല്ലൂര്‍ വാര്‍ഡിലാണ് സംഭവം. ഇന്നലെ വൈകിട്ടോടെയാണ് പോത്തൻകോട് മഞ്ഞമല സുശീലന്റെ പുരയിടത്തിലെ പൊട്ടക്കിണറ്റില്‍ പന്നികള്‍ വീണത്.
തുടര്‍ന്ന് സുശീലൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ വിവരമറിയിച്ചു. രാത്രിയോടെ ഷൂട്ടര്‍മാര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തുകയും പന്നികളെ വെടിവച്ചുകൊല്ലുകയുമായിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സമീപത്തുതന്നെ കുഴിച്ചുമൂടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം വളരെ രൂക്ഷമാണ്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇതുവരെ നാല്‍പ്പതോളം പന്നികളെയാണ് കൊന്ന് കുഴിച്ചുമൂടിയത്. കൃഷി നശിപ്പിക്കുന്നത് കൂടാതെ രാത്രി ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് അപകടമുണ്ടാകുകയും ചെയ്തതോടെയാണ് പന്നികളെ വെടിവെച്ചുകൊല്ലാൻ പഞ്ചായത്ത് തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]