
പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 5 കിലോ കഞ്ചാവ് കണ്ടെടുത്തു. ആർപിഎഫും ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡു൦ ചേർന്ന് സംയുക്തമായി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഷാലിമാർ – തിരുവനന്തപുരം എക്സ്പ്രസ്സിന്റെ മുൻവശത്തുള്ള ജനറൽ കമ്പാർട്മെന്റിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
ജനറൽ കമ്പാർട്മെന്റിൽ നടത്തിയ പരിശോധനയിൽ ലഗേജ് റാക്കിൽ നിന്നാണ് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട ഒരു ഷോൾഡർ ബാഗിൽ കഞ്ചാവ് കണ്ടത്. തുണികൾക്കിടയിൽ 5 പാക്കറ്റുകളിലായി ഒളിപ്പിച്ച രീതിയിലായിരുന്നു കഞ്ചാവ്. ഉദ്യോഗസ്ഥൻമാരായ സുരേഷ്, എ.പി.അജിത് അശോക് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എൻ.അശോക്, എക്സൈസ് ബി.ശ്രീജിത്ത്, ഗോകുല കുമാരൻ, ജെ.രാകേഷ്, ശരവണൻ, ബിജു എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊ൪ജ്ജിതമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]