
ഹൈദരാബാദ്: തെലുങ്ക് സിനിമയില്‍ നിന്ന് ഒരു പാന്‍ ഇന്ത്യന്‍ ഫ്രാഞ്ചൈസി എത്തുകയാണ്. ‘ഹനുമാന്’ ആണ് ഈ ഫ്രഞ്ചെസിയിലെ അടുത്ത ദിവസം ഇറങ്ങാനിരിക്കുന്ന ചിത്രം. പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്യുന്ന ഹനു മാന്‍ . പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായിരിക്കും ഇതെന്നാണ് സംവിധായകന് പറഞ്ഞിരിക്കുന്നത്.
തെലുങ്കിലെ പ്രമുറ യുവതാരം തേജ സജ്ജയാണ് ചിത്രത്തിലെ നായകന്. അമൃത അയ്യര്‍, വരലക്ഷ്മി ശരത്കുമാര്, വിനയ് റായ്, വെണ്ണെല കിഷോര്‍, സത്യ, ഗെറ്റപ്പ് ശ്രീനു, രാജ് ദീപക് ഷെട്ടി തുടങ്ങിയവരാണ് ഹനു മാനില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക. പ്രൈഷോ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ കെ നിരഞ്ജന് റെഡ്ഡിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇപ്പോഴിതാ ചിത്രം ആഗോള റിലീസിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ആദ്യ റിവ്യൂ വന്നിരിക്കുന്നു.
പ്രശസ്ത ബോളിവുഡ് നിരൂപകനും ബോക്സോഫീസ് അനലിസ്റ്റുമായ തരൺ ആദർശ് ഈ സൂപ്പർഹീറോ ചിത്രത്തിന് 3.5 സ്റ്റാര്‍ റൈറ്റിംഗാണ് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ കൗതുകകരമായ കഥയുണ്ടെന്ന് പറയുന്ന തരണ്‍. ചിത്രത്തില്‍ ഡ്രാമ, ഇമോഷന്, വിഎഫ്എക്സ്, മിത്ത് എന്നിവയെ നന്നായി ഒതുക്കി മികച്ചൊരു എന്റർടെയ്നറാണ് ഹനുമാൻ എന്നാണ് വിശേഷിപ്പിച്ചു. തരൺ ആദർശ് തേജ സജ്ജ, വരലക്ഷ്മി ശരത്കുമാർ, വിനയ് റായ് എന്നിവരെയും തരണ്‍ അനുമോദിച്ചു.
ഹനുമാൻ ചിത്രത്തിന് നിരവധി ഗോസ്ബമ്പ്സ് നിമിഷങ്ങളും ഗംഭീര ക്ലൈമാക്സും ഉണ്ടെന്നും തരൺ ആദർശ് പറഞ്ഞു. കാർത്തികേയ 2 പോലെ ബോളിവുഡ് ബോക്സ് ഓഫീസിൽ ഹനുമാൻ വിസ്മയം തീർക്കാൻ കഴിയുമോ എന്നതാണ് ഇപ്പോള്‍ ചോദ്യമായി ഉയരുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ ഹനുമാന്റെ സ്പെഷ്യൽ പ്രീമിയറുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഹിന്ദിയിൽ മികച്ച വിജയം നേടുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ബോളിവുഡ് മാധ്യമങ്ങൾക്കായി ഒരു പ്രത്യേക പ്രീമിയർ കഴിഞ്ഞദിവസം നടത്തിയിരുന്നു.
Last Updated Jan 11, 2024, 8:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]