
ഹോട്ടൽ മുറിയിൽ അതിക്രമിച്ച് കയറി മുസ്ലീം യുവതിയെയും ഹിന്ദു പുരുഷനെയും ആക്രമിച്ചതിന് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കർണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ പ്രതികൾക്കെതിരെ കൂട്ടബലാത്സംഗക്കുറ്റം ഉൾപ്പടെ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
പ്രതികളിൽ ചിലർ നേരത്തെയും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ഹോട്ടൽ മുറിയിൽ കയറി യുവതിയെ ആക്രമിക്കുന്നതിന്റെ വീഡിയോ പ്രതികൾ തന്നെ റെക്കോർഡു ചെയ്തിരുന്നു. അത് ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസിന് അധികം പണിപ്പെടാതെ തന്നെ ഇവരെ പിടികൂടാനായി.
പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 376 ഡി (കൂട്ടബലാത്സംഗം) ചുമത്തിയതായി ഹവേരി പൊലീസ് സൂപ്രണ്ട് അൻഷു കുമാർ അറിയിച്ചു. “ഞങ്ങൾ പ്രതികളായ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു, ആറാമൻ അപകടത്തിൽപ്പെട്ട് ആശുപത്രിയിലാണ്. അയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടാൽ ഉടൻ ഞങ്ങൾ അവനെയും കസ്റ്റഡിയിൽ എടുക്കും“. – ഹവേരി പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.
Read Also :
പ്രതികളായ അഫ്താബ് മഖ്ബൂൽ അഹമ്മദ് (24), മദർസാബ് മഹമ്മദ് ഇസാഖ് (23) എന്നിവരെ രാവിലെയാണ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവരെ പിന്നീട് പിടികൂടുകയായിരുന്നു. ഇവരുടെ പേരുവിവരം പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിവാഹിതയായ യുവതിയുടെ പ്രായം 20 ആണെന്നും അവൾക്കൊപ്പം ഹോട്ടലിൽ ഉണ്ടായിരുന്ന ആൾ ശിവമോഗ ജില്ലക്കാരനാണെന്നും പൊലീസ് അറിയിച്ചു.
ജനുവരി 10 ന് ഒരു ഹോട്ടൽ ജീവനക്കാരനാണ് ആക്രമണത്തെക്കുറിച്ച് ആദ്യം പരാതി നൽകിയത്. വ്യാഴാഴ്ച പുറത്തുവന്ന ഒരു വീഡിയോയിൽ, താൻ കൂട്ടബലാത്സംഗത്തിനിരയായെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. യുവതി പറയുന്നത് ഇങ്ങനെയാണ്. “ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഞാൻ ലോഡ്ജിലെത്തിയത്. ഞാൻ അകത്ത് കടന്ന് കുറച്ച് മിനിറ്റുകൾക്ക് ശേഷം നിരവധി യുവാക്കൾ റൂമിൽ അതിക്രമിച്ച് കയറുകയായിരുന്നു. അവർ എന്നെ മർദ്ദിച്ച ശേഷം ബൈക്കിൽ കയറ്റിക്കൊണ്ടുപോയി. തുടർന്ന് ആളനക്കമില്ലാത്ത കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. എന്നെ ഉപദ്രവിക്കരുതെന്ന് ഞാൻ അവരോട് അപേക്ഷിച്ചെങ്കിലും അവർ ആക്രമണം തുടരുകയായിരുന്നു. പിന്നീട് അവർ എന്നെ ബസ് സ്റ്റാൻഡിന് സമീപം ഇറക്കി വിടുകയായിരുന്നു.“. വ്യാഴാഴ്ച വൈകീട്ടാണ് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.
Story Highlights: Interfaith couple attacked in hotel room in Karnataka
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]