

‘അറുപതുകളില്‍ ലീഗുമായി സഹകരിച്ച കാലമുണ്ടായിരുന്നു. അന്ന് പലരും ആക്ഷേപിച്ചു. ആരാണ് അന്ന് അധിക്ഷേപിച്ചതെന്നു ഇപ്പോള്‍ പറയുന്നില്ല’ ; മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓര്‍മപ്പെടുത്തി മുഖ്യമന്ത്രി പിണറായി ; കരിങ്കൊടി പ്രതിഷേധം ; അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃത മാര്‍ഗമായി മാറിയെന്നും വേദിയിൽ എം ടിയുടെ രൂക്ഷ വിമർശനം
സ്വന്തം ലേഖകൻ
മലപ്പുറം: മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓര്‍മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറത്ത് ദേശാഭിമാനി പുസ്തക പ്രകാശ ചടങ്ങിനിടെയാണ് പിണറായിയുടെ പരാമര്‍ശം.
‘അറുപതുകളില്‍ ലീഗുമായി സഹകരിച്ച കാലമുണ്ടായിരുന്നു. അന്ന് പലരും ആക്ഷേപിച്ചു. ആരാണ് അന്ന് അധിക്ഷേപിച്ചതെന്നു ഇപ്പോള്‍ പറയുന്നില്ല’- പിണറായി വ്യക്തമാക്കി. പിണറായിയില്‍ നിന്നു ലീഗ് എംഎല്‍എ പി ഉബൈദുള്ള പുസ്തകം ഏറ്റുവാങ്ങി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ചടങ്ങിനെത്തിയ മുഖ്യമന്ത്രിക്കു നേരെ മലപ്പുറത്തും കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. റോഡരികിൽ നിന്ന പ്രവർത്തകരെ പൊലീസ് തടയുകയായിരുന്നു.
അതിനിടെ, പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനവുമായി എം ടി വാസുദേവന്‍ നായര്‍ രംഗത്തെത്തിയത് വലിയ ചർച്ചകൾക്ക് ഇടയാാക്കിയിട്ടുണ്ട്. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃത മാര്‍ഗമായി മാറിയെന്നും എം ടി തുറന്നടിച്ചു.
ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതി ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലായിരുന്നു എംടിയുടെ വിമര്‍ശനം.
കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോല്‍സവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എം ടി വാസുദേവന്‍ നായര്‍ രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച് പതിവില്ലാത്ത വിധം എംടി തുറന്നടിച്ചത്. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന് വേദിയില്‍ ഇരിക്കെ അധികാരത്തെയും അധികാരികള്‍ സൃഷ്ടിക്കുന്ന ആള്‍ക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷമായ വിമര്‍ശനമാണ് തൊടുത്തുവിട്ടത്.
അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാം. അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടിമൂടി. റഷ്യന്‍ വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു. ഈ ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. ഭരണാധികാരികള്‍ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എം ടി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]