
പാലക്കാട്: പാലക്കാട് വടകരപ്പതിയിൽ പഞ്ചായത്ത് ഓഫീസിന് സമീപം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. ചുള്ളിമട സ്വദേശി ചാർളിയാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട് വെക്കാൻ സ്ഥലത്തിനായി ചാർളി അപേക്ഷ നൽകിയിരുന്നു. എന്നാൽ ചാർളിക്ക് സ്ഥലം നൽകുന്നതിനെതിരെ നാട്ടുകാർക്ക് പ്രതിഷേധമുണ്ടായിരുന്നു. ഇതിലുള്ള മനോവിഷമമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു. വീട് വെക്കാൻ മിച്ചഭൂമിയിൽ നിന്ന് സ്ഥലം നൽകണമെന്നായിരുന്നു ചാർളിയുടെ ആവശ്യം. എന്നാൽ സ്ഥലം നൽകാൻ നടപടി തുടങ്ങിയിരുന്നതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. ആത്മഹത്യക്ക് ശ്രമിച്ച ചാർളിയുടെ നില ഗുരുതരമല്ല.
Last Updated Jan 11, 2024, 6:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]