
കപൂര്‍ കുടുംബത്തില്‍ നിന്നെത്തി ബോളിവുഡില്‍ ഇന്നും നിരവധി ആരാധകരുള്ള നടിയാണ് കരീന കപൂർ. നാല്പത്തിമൂന്നുകാരിയായ കരീന ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത താരമാണ്.
രണ്ട് കുട്ടികളുടെ അമ്മ കൂടിയായ കരീന, ഇടയ്ക്കിടെ തന്റെ വര്‍ക്കൗട്ട് വീഡിയോകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ കരീനയുടെ പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. വൈറ്റ് ഷിഫോണ്‍ ഗൗണിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഹൈ നെക്ക് കട്ടൌട്ട് വര്‍ക്കും പാഡഡ് ഷോള്‍ഡറുകളും ഫുള്‍ സ്ലീവ് വൈറ്റ് ജാക്കറ്റുമാണ് ഗൗണിന്റെ പ്രത്യേകത. ചിത്രങ്ങള്‍ കരീന തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. View this post on Instagram A post shared by Kareena Kapoor Khan (@kareenakapoorkhan) അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കരീനകപൂറും കുടുംബവും സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
മുത്തച്ഛനും നടനുമായ രാജ്കപൂറിന്റെ നൂറാം ജന്മദിനാഘോഷ ചടങ്ങുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രത്യേക ഫിലിം ഫെസ്റ്റിനായി പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് കപൂര്‍ കുടുംബം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. View this post on Instagram A post shared by Kareena Kapoor Khan (@kareenakapoorkhan) കരീന കപൂര്‍, സെയ്ഫ് അലിഖാന്, രണ്‍ബീര്‍ കപൂര്‍, ആലിയഭട്ട്, കരിഷ്മ കപൂര്‍, നീതു കപൂര്‍, റിഥിമ കപൂര്‍, റിമ ജെയ്ന്‍, ആദര് ജെയ്ന്‍, അര്മാന് ജെയ്ന്‍, അനീസ മല്‍ഹോത്ര, നിതാഷ നന്ദ, മനോജ് ജെയ്ന്‍, നിഖില്‍ നന്ദ എന്നിവരടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ കപൂര്‍ കുടുംബം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. Also read: ലോകത്തിലെ ഏറ്റവും സ്റ്റൈലിഷായ വ്യക്തികളുടെ പട്ടികയില്‍ അനന്ത് അംബാനിയും രാധികയും …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]