
കൽപ്പറ്റ: വയനാട് പൂക്കോട് വെറ്റ്റിനറി സർവ്വകലാശാല ക്യാമ്പസ്സിലും, പൂക്കോട് ബി.ടെക് ഡയറി കോളേജിലും എസ്.എഫ്.ഐക്ക് വിജയം. പൂക്കോട് വെറ്റ്റിനറി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബി.ടെക് ഡയറിയിൽ ആകെയുള്ള 18 സീറ്റിലേക്കും എതിരില്ലാതെ എസ്എഫ്ഐ സ്ഥാനാർത്ഥികൾ വിജയിച്ചു.
കാലടി സംസ്കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലും മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയം കരസ്ഥമാക്കി. ആകെയുള്ള ഏഴ് സീറ്റിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെയാണ് വിജയിച്ചത്. യൂണിയൻ ചെയർപേഴ്സണായി കാലടി മുഖ്യ കേന്ദ്രത്തിലെ അശ്വന്ത് പി.എം, വൈസ് ചെയർപേഴ്സണായി പന്മന പ്രാദേശിക കേന്ദ്രത്തിലെ അനാമിക എസ്, ജനറൽ സെക്രട്ടറിയായി പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ അശ്വിൻ കെ എന്നിവരെ തെരഞ്ഞെടുത്തു,
ജോയിന്റ് സെക്രട്ടറിമാരായി കാലടി മുഖ്യ കേന്ദ്രത്തിലെ അദ്വൈത് ഇ, കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ അരുണിമ കെ.കെ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായി കാലടി മുഖ്യ കേന്ദ്രത്തിലെ കുസുമം കുറുവത്ത്, തിരൂർ പ്രാദേശിക കേന്ദ്രത്തിലെ ശ്രുതി സുരേഷ് എന്നിവരാണ് എതിരില്ലാതെ വിജയിച്ചത്. നുണക്കഥകളുമായി നിരന്തരം എസ്.എഫ്.ഐയെ വേട്ടയാടാൻ ഇറങ്ങുന്ന കെ എസ് യു എംഎസ്എഫ് എബിവിപി സഖ്യത്തിനുള്ള വിദ്യാർത്ഥികളുടെ മറുപടിയാണ് ഈ വിജയമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രതികരിച്ചു.
Read More : എൽഡിഎഫിൻ്റെ 9 വാർഡുകൾ പിടിച്ചെടുത്തു, 17 സീറ്റിൽ വിജയം; പിണറായിക്കും ദുർഭരണത്തിനുമെതിരായ ജനരോഷമെന്ന് സുധാകരൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]