മഞ്ഞുകാലത്ത് ജിഞ്ചര്‍ ലെമണ്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞതാണ് ജിഞ്ചര്‍ ലെമണ്‍ ടീ. നാരങ്ങയിലെ വിറ്റാമിന്‍ സിയും ഇഞ്ചിയിലെ ആന്റി ഓക്സിഡന്റുകളും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. അതിനാല്‍ മഞ്ഞുകാലത്ത് ജിഞ്ചര്‍ ലെമണ്‍ ടീ കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്. ഇഞ്ചിക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇതും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കും.
തൊണ്ടവേദന, മൂക്കടപ്പ് എന്നിവയ്ക്ക് ആശ്വാസമേകാനും ഇവയ്ക്ക് കഴിയും. ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ജിഞ്ചര്‍ ലെമണ്‍ ടീ കുടിക്കുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവ മാറാനും ജിഞ്ചര്‍ ലെമണ്‍ ടീ കുടിക്കുന്നത് നല്ലതാണ്. മഞ്ഞുകാലത്തെ നിര്‍ജ്ജലീകരണത്തെ തടയാനും ഇഞ്ചി ലെമണ്‍ ടീ കുടിക്കുന്നത് നല്ലതാണ്. രക്തയോട്ടം മെച്ചപ്പെടുത്താനും ഇവ സഹായിക്കും.
ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ജിഞ്ചര്‍ ലെമണ്‍ ടീ കുടിക്കുന്നത് സന്ധിവാതം, സന്ധി വേദന തുടങ്ങിയവയില്‍ നിന്നും ആശ്വാസം ലഭിക്കാനും സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാനും ഇവ ഗുണം ചെയ്യും. ദിവസവും ഇഞ്ചി- നാരങ്ങാ ചായ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്. ഇവ മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും ഗുണം ചെയ്യും. നാരങ്ങയിലെ വിറ്റാമിന്‍ സി കൊളാജിന്‍ ഉല്പാദിപ്പിക്കാനും സഹായിക്കും. അതിനാല്‍ ജിഞ്ചര്‍ ലെമണ്‍ ടീ കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ലോകത്തെ മികച്ച പാചകരീതികളില്‍ ഇന്ത്യ 12-ാമത്, പട്ടികയിലെ ആദ്യ പത്തില്‍ ചൈനയും ജപ്പാനും
youtubevideo
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]