പുതുതായി വാഹനങ്ങള്‍ വാങ്ങുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിസാരമായ ചില പോറലുകള്‍ മുതൽ ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങള്‍ വരെ വാഹനങ്ങള്‍ക്ക് ഉണ്ടായിരിക്കാം. പുതിയ വാഹനങ്ങളിലാണ് ഇത്തരം പ്രശ്നങ്ങള്‍ കണ്ടെത്തുന്നതെങ്കില്‍ അവ പെട്ടെന്ന് തന്നെ പരിഹരിക്കാനോ അതല്ലെങ്കില്‍ ഉപഭോക്താവിന് വാഹനം മാറ്റി നല്‍കാനോ ചില കമ്പനികള്‍ തയ്യാറാകുന്നു. എന്നാല്‍, ഷോറൂമുകാര്‍ക്ക് അത്തരമൊരു തീരുമാനം എടുക്കാന്‍ കഴിയില്ല. അതിന് കാര്‍ കമ്പനികളുടെ അനുമതി കൂടി വേണം. കഴിഞ്ഞ ദിവസം യുഎസിലെ യൂട്ടായില്‍ സമാനമായൊരു സംഭവം നടന്നു.
ഷോറൂമില്‍ നിന്നും പുതിയ കാര്‍ വാങ്ങിയതിന് പിന്നാലെ വാഹനത്തില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയെങ്കിലും റീഫണ്ട് ചെയ്യാന്‍ ഷോറൂമുകാര്‍ വിസമ്മതിച്ചത് കാർ ഉടമയെ പ്രകോപിതനാക്കി. പിന്നാലെ അതെ കാർ ഓടിച്ച് ഷോറൂം ഇടിച്ച് തകർത്താണ് ഇയാള്‍ പ്രതികാരം ചെയ്തത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. മൈക്കൽ മുറെ (35) ടിം ഡാലെ മസ്ദ സൗത്ത്ടൗണിൽ നിന്ന് സുബാരു ഔട്ട്ബാക്ക് വാങ്ങിയെങ്കിലും ആദ്യ ഓട്ടത്തിനിടെ തന്നെ വാഹനത്തില്‍ നിരവധി പ്രശ്നങ്ങള്‍ കണ്ടെത്തി. തുടർന്ന് അപ്പോള്‍ തന്നെ മൈക്കൽ ഷോറൂമില്‍ തിരിച്ചെത്തി പരാതി പറയുകയും മുഴുവന്‍ തുകയും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വിറ്റ വാഹനത്തിന്റെ പണം തിരികെ കൊടുക്കാനോ മറ്റൊരു വാഹനം മാറ്റി നല്‍കാനോ കഴിയില്ലെന്നായിരുന്നു ഷോറൂം മാനേജറുടെ മറുപടി. ഇതില്‍ പ്രകോപിതനായ മൈക്കല്‍ ഷോറൂമിന്റെ വാതിലിലൂടെ കാര്‍ കയറ്റുമെന്ന് പറഞ്ഞ് അവിടെ നിന്നും പോയി.
രഹസ്യ ചുരുളഴിയുമോ; 1,500 വർഷം മുമ്പ് അടക്കിയ പെൺകുട്ടിയുടെ ശവക്കല്ലറയിൽ പന്നിക്കൊഴുപ്പ് അടങ്ങിയ പിഞ്ഞാണങ്ങൾ
NEW: Utah man drives his car through the front of a Mazda dealership just hours after purchasing the car from the same dealership.
The incident happened in Sandy, Utah, after the man was told he couldn’t return the car.
The man told the dealership that he would drive the car… pic.twitter.com/nNASSjOw0y
— Collin Rugg (@CollinRugg) December 10, 2024
‘പരിണാമത്തിന്റെ പുതുവഴികള്‍’; കൈയൊടിഞ്ഞ കുരങ്ങന് രണ്ട് കാലില്‍ ഓടുന്ന വീഡിയോ വൈറല്‍
വൈകീട്ട് നാല് മണിയോടെ വാഹനവുമായി തിരികെ വന്ന മൈക്കൽ, പറഞ്ഞത് പോലെ ഷോറൂമിന്റെ മുന്‍വാതിലിലൂടെ കാര്‍ ഇടിച്ച് കയറ്റുകയായിരുന്നു. വാഹനം ഇടിച്ച് അകത്ത് കയറ്റിയ ശേഷം ‘ഞാൻ നിങ്ങളോട് പറഞ്ഞു’ എന്ന് അലറി വിളിച്ച് മൈക്കള്‍ പുറത്തേക്ക് പോകുന്നതും വീഡിയോയില്‍ കാണാം. അതേസമയം ഷോറൂമിലുണ്ടായ തൊഴിലാളികള്‍ ഭയന്ന് നിലവിളിക്കുന്നതും കേള്‍ക്കാമായിരുന്നു. മൈക്കളിന്റെ നടപടി തങ്ങള്‍ക്ക് 10,000 ഡോളറിന്റെ നഷ്ടമുണ്ടാക്കിയതായി ഷോറൂം അറിയിച്ചു. അപകട സമയത്ത് ഏഴോളം ജീവക്കാര്‍ മുന്‍വാതിലിന് അടുത്ത് ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. ഷോറൂം ഇടിച്ച് തകർത്തതിനെ തുടര്‍ന്ന് ക്രിമിനല്‍ നടപടിക്കും അശ്രദ്ധമായി വാഹനം ഓടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനും മൈക്കിളിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമ്മയുടെ ക്രിസ്മസ് സമ്മാനത്തിൽ നിന്നും രണ്ട് വർഷം കൊണ്ട് മകൻ സൃഷ്ടിച്ചത് ലക്ഷങ്ങൾ സമ്പാദിക്കുന്ന ബിസിനസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]