
രാജ്യത്തെ ബാങ്കുകളുടെ ബാങ്കാണ് റിസര്‍വ് ബാങ്ക്..ബാങ്കിംഗ് മേഖലയിലെ സൂക്ഷ്മ നിരീക്ഷണവും കാലാനുസൃതമായി പലിശ പുതുക്കലും തുടങ്ങി രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ സ്വാധീനിക്കുന്ന ശക്തമായ സ്ഥാപനം.ഇതിന്റെ തലപ്പത്തേക്ക് പുതിയൊരാള് കടന്നു വരുകയാണ്. ഏഴ് വര്‍ഷത്തെ സേവനത്തിന് ശേഷം ശക്തികാന്ത ദാസ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോള്‍ അദ്ദേഹത്തിന് പകരക്കാരനായി വരുന്നതും ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. കേന്ദ്ര റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയാണ് ശക്തികാന്ത ദാസിന്റെ പിന്‍ഗാമിയായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലപ്പത്തേക്ക് എത്തുന്നത്. അടുത്ത 3 വര്‍ഷത്തേക്ക് അദ്ദേഹം കേന്ദ്ര ബാങ്കിനെ നയിക്കും. രാജസ്ഥാന് കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് മല്‍ഹോത്ര.
ആര്‍ബിഐ ഗവര്‍ണറുടെ ശമ്പളം എത്രയാണ്?
റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 2.5 ലക്ഷം രൂപയാണ്. ആര്‍ബിഐ ഗവര്‍ണര്‍, ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍ എന്നിവരുടെ അടിസ്ഥാന ശമ്പളം 2016 ജനുവരി 01 മുതല്‍ ആണ് മുന്‍കാല പ്രാബല്യത്തോടെ പരിഷ്കരിച്ചത്. അതു വരെ 90,000 രൂപയായിരുന്നു അടിസ്ഥാന ശമ്പളം. പക്ഷെ രസകരമായ സംഗതി ആര്‍ബിഐ നിയന്ത്രിക്കുന്ന വിവിധ ബാങ്കുകളുടെ മേധാവിമാരേക്കാള് കുറവാണ് ആര്‍ബിഐ ഗവര്‍ണറുടെ ശമ്പളം എന്നതാണ്. എസ്ബിഐ ചെയര്മാന് ആര്‍ബിഐ ഗവര്‍ണറേക്കാള്‍ ശമ്പളം ലഭിക്കുന്നുണ്ട്. എന്നാല്‍ ശമ്പളത്തേക്കാളുപരി പദവിയുടെ പ്രാധാന്യമാണ് ആര്‍ബിഐ ഗവര്‍ണറെ വേറിട്ട് നിര്‍ത്തുന്നത്.
ശമ്പളത്തോടൊപ്പം, സര്‍ക്കാര്‍ വസതി, കാര്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, പെന്ഷന് എന്നിവയും ഗവര്‍ണര്‍ക്ക് ലഭിക്കും. ശക്തികാന്ത ദാസ്, ഉര്‍ജിത് പട്ടേല്‍ തുടങ്ങിയ മുന്‍ ഗവര്‍ണര്‍മാരുടെ പ്രതിമാസ ശമ്പളം 2.5 ലക്ഷം രൂപ ആയിരുന്നു. ആനുകൂല്യങ്ങളുടെ ഭാഗമായി ആര്‍ബിഐ ഗവര്‍ണര്‍ക്ക് മുംബൈയിലെ മലബാര്‍ ഹില്‍സില്‍ വിശാലമായ വസതി അനുവദിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]