സാധാരണയായി പലരിലും കണ്ടുവരുന്ന ഒന്നാണ് മുഖക്കുരു. ജീവിതശെെലിയും ഹോർമോൺ മാറ്റങ്ങളു മൂലമാണ് മുഖക്കുരുകൾ ഉണ്ടാകുന്നത്. മുഖക്കുരുവന്നാൽ കുറച്ച് ദിവസത്തിനുള്ളിൽ അവ തനിയെ പോകാറാണ് പതിവ്. എന്നാൽ മുഖക്കുരു ജീവിതം തന്നെ മാറ്റിമറിച്ച ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഓസ്ട്രേലിയയിലാണ് സംഭവം നടക്കുന്നത്. നെറ്റിയിൽ ഒരു സാധാരണ കുരുവാണ് ആദ്യം ഈ യുവതിയ്ക്ക് വന്നത്. എന്നാൽ ഈ മുഖക്കുരു പിന്നീട് സ്കിൻ ക്യാൻസറായി മാറുകയായിരുന്നു.
റേച്ചൽ ഒലീവിയ എന്ന 32 കാരിയുടെ നെറ്റിയിലാണ് ചുവന്ന നിറത്തിലെ ചെറിയ കുരു കണ്ടത്. പിന്നീട് ആ ഭാഗം അടരുകയും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ മുറിവ് ഉണങ്ങിയില്ല. തുടർന്ന് റേച്ചൽ ഡോക്ടറുടെ സഹായം തേടി. പിന്നാലെ ഡോക്ടർ റേച്ചലിനെ ബയോപ്സിയ്ക്ക് വിധേയയാക്കി. പിന്നാലെയാണ് ഈ കുരു സ്കിൻ ക്യാൻസറിന്റെ ഭാഗമാണെന്ന് കണ്ടെത്തിയത്. മുഖക്കുരു വന്നിട്ട് ഒരു വർഷം കഴിഞ്ഞാണ് താൻ ഡോക്ടറെ സമീപിച്ചതെന്നും പിന്നാലെ അത് ക്യാൻസറാണെന്ന് കണ്ടെത്തിയെന്നും റേച്ചൽ പറയുന്നു. ചെറുപ്പത്തിൽ സൂര്യതാപം മൂലം പൊള്ളലുകൾ ശരീരത്തിൽ ഉണ്ടായിട്ടുണ്ടെന്നും റേച്ചൽ പറഞ്ഞിട്ടുണ്ട്.
ഇത് ബേസൽ സെൽ കാർസിനോമ (ബിസിസി) വികസിപ്പിക്കുന്നത് കാരണമായെന്നാണ് റിപ്പോർട്ട്. ചർമ്മത്തിന്റെ മുകളിലെ പാളിയായ എപ്പിഡെർമിസിന്റെ ബേസൽ സെല്ലുകളുടെ ഡിഎൻഎയ്ക്ക് കേടുപാടുകൾ സംഭവിക്കുന്നതാണ് ഇത്തരത്തിലുള്ള ക്യാൻസറിന് കാരണമാകുന്നത്. വെളുത്തതും മെഴുക് പോലെ പൊങ്ങിവരുന്നതുമാണ് ബിസിസി. ഇവ തവിട്ട് നിറത്തിലും മറ്റും വരണ്ട് കാണപ്പെടുന്നു. ഇത് മുഖത്ത് വന്നാൽ അപകടകരമാണെന്നാണ് കണക്കാക്കുന്നത്. റേച്ചൽ ഇപ്പോൾ ചികിത്സയിലാണെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]