ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം മോഹൻ ബാബുവിന്റെ വീട്ടിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ. മകൻ മഞ്ചു മനോജുമായുള്ള കുടുംബത്തർക്കമാണ് ഉന്തിലും തള്ളിലും കലാശിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഹൈദരാബാദിലെ ജാൽപള്ളിയിലുള്ള മോഹൻ ബാബുവിന്റെ വീട്ടിലെത്തിയ മഞ്ചു മനോജിനെയും ഭാര്യ മൗനികയും മോഹൻ ബാബുവിന്റെ സുരക്ഷാ ജീവനക്കാർ തടഞ്ഞു. തുടർന്ന് ഗേറ്റ് തള്ളിക്കടക്കാൻ ശ്രമിച്ച മനോജിനെ കൂടുതൽ ആളുകളെത്തി തടയുകയായിരുന്നു. മനോജിനൊപ്പവും ആൾക്കൂട്ടമുണ്ടായിരുന്നു.
വിവരമറിഞ്ഞ് മാദ്ധ്യമങ്ങളെത്തിയതോടെ പ്രശ്നം കൂടുതൽ സങ്കീർണമായി. ഇതോടെ മോഹൻ ബാബു വീടിന് പുറത്തേക്ക് വന്നു. മാദ്ധ്യങ്ങളെ മോഹൻ ബാബു ശാരീരികമായി ആക്രമിച്ചു. മൈക്ക് തട്ടിയെറിയുകയും ക്യാമറകൾ തകർക്കുകയും ചെയ്തു. മാദ്ധ്യമപ്രവർത്തകർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് പൊലീസ് എത്തി മോഹൻ ബാബുവിന്റെ വീട്ടിൽ നിന്ന് തോക്കുകൾ പിടിച്ചെടുത്തു.
മനോജിനും പരിക്ക് പറ്റിയതായും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും വാർത്തകളുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി മോഹൻ ബാബുവും മകനും തമ്മിൽ പ്രശ്നങ്ങൾ നിലനിൽനിൽക്കുന്നുണ്ട്. സ്വത്തുമായി ബന്ധപ്പെട്ടതാണ് തർക്കം. ഇരുവരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അച്ഛന് തന്നോട് വിരോധമാണെന്നും, മറ്റു മക്കളോടാണ് പ്രിയം എന്നുമാണ് മനോജിന്റെ പരാതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സംഭവമറിഞ്ഞ് മോഹൻ ബാബുവിന്റെ മറ്റൊരു മകനും നടനുമായ വിഷ്ണു മഞ്ചു ദുബായിൽ നിന്നെത്തിയിട്ടുണ്ട്. മനോജ് മഞ്ചു, വിഷ്ണു മഞ്ചു, ലക്ഷ്മി മഞ്ചു എന്നിവരാണ് മോഹൻബാബുവിന്റെ മക്കൾ.