ചെന്നൈ: അല്ലു അര്ജുന് നായകനായ പുഷ്പ 2 വലിയ ബോക്സോഫീസ് വിജയത്തിലേക്കാണ് നീങ്ങുന്നത്. ചിത്രം ഇതിനകം 900 കോടി എന്ന സംഖ്യ ആഗോള ബോക്സോഫീസില്‍ മറികടന്നു കഴിഞ്ഞു. 1000 കോടി ചിത്രം നേടാന്‍ ഇരിക്കുകയാണ്. ഇതേ സമയം ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും വരുന്നുണ്ട്. നടന് സിദ്ധാര്‍ത്ഥ് പുഷ്പ 2വിനെക്കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്.
അടുത്തിടെ യൂട്യൂബര്‍ മദന്‍ ഗൗരിയുമായി നടത്തിയ അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സിനിമയുടെ റിലീസിന് മുന്‍പ് പുറത്തുവന്ന അഭിമുഖത്തിലെ ഒരു ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുഷ്പ 2 ഓഡിയോ ലോഞ്ച് പാറ്റ്നയില്‍ വച്ചാണ് നടന്നത് അതില്‍ അഞ്ച് ലക്ഷത്തോളം പേര് വന്നു എന്ന വാര്‍ത്ത ചൂണ്ടികാട്ടിയപ്പോഴാണ് സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശം.
‘ഇത് മാര്‍ക്കറ്റിംഗാണ്, ഇന്ത്യയില്‍ ജനക്കൂട്ടം വരുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്തെങ്കിലും ജോലിക്ക് ഒരു ജെസിബി വന്നാല്‍ പോലും ആളുകള്‍ കൂടും. അതിനാല്‍ ബീഹാറില്‍ ആള് കൂടിയത് വലിയ കാര്യമല്ല. ഇന്ത്യയില്‍ ക്വാളിറ്റിയും ആള്‍ക്കൂട്ടവും തമ്മില്‍ ബന്ധമില്ല. മറിച്ചാണെങ്കില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയും ഇവിടെ തെരഞ്ഞെടുപ്പില്‍ ജയിക്കണം. ഞങ്ങളുടെ കാലത്ത് ബിരിയാണിയും ക്വാര്‍ട്ടര്‍ മദ്യത്തിനും വേണ്ടിയാണ് ആള്‍ക്കൂട്ടം ഉണ്ടായിരുന്നത്” സിദ്ധാര്‍ത്ഥ് പറഞ്ഞു.
SHOCKING: Siddharth compares Pushpa 2 patna event with crowd which comes to watch JCB construction👷🚧🏗️ pic.twitter.com/BMyVUo3sWa
— Manobala Vijayabalan (@ManobalaV) December 10, 2024
എന്നാല്‍ ഈ വീഡിയോ ഷെയര്‍ ചെയ്ത ട്രാക്കര്‍ മനോബാല വിജയബാലന്റെ എക്സ് പോസ്റ്റിന് അടിയില്‍ സിദ്ധാര്‍ത്ഥിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് വരുന്നുണ്ട്. സിദ്ധാര്‍ത്ഥ് പറഞ്ഞത് കയ്പ്പേറിയ യാഥാര്‍ത്ഥമാണെന്നും, ഇത് ഏതെങ്കിലും ചിത്രത്തിനും താരത്തിനും എതിരെ അല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.
എന്നാല്‍ തന്റെ ചിത്രം കൊമേഷ്യല്‍ വിജയം നേടാത്തപ്പോള്‍ ഉള്ള അസ്വസ്ഥതയാണ് സിദ്ധാര്‍ത്ഥ് പ്രകടിപ്പിക്കുന്നത് എന്ന് വാദിക്കുന്നവരും രംഗത്തുണ്ട്. സിദ്ധാര്‍ത്ഥിന് അസൂയ എന്ന് പറയുന്നവരും ഉണ്ട്.
അതേ സമയം അഞ്ചാം ദിനത്തില്‍ പുഷ്പ ആഗോള ബോക്സോഫീസില്‍ 922 കോടി കളക്ഷന്‍ തികച്ചിരിക്കുകയാണ്. ഹിന്ദിയില്‍ ബോളിവുഡ് ചിത്രങ്ങളെ കവച്ചുവയ്ക്കുന്ന കളക്ഷനാണ് സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം നേടുന്നത്.
ബോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കി 1000 കോടിയിലേക്ക് കുതക്കവേ പുഷ്പ 2ന് വന്‍ തിരിച്ചടി !
‘ക്ഷത്രിയരെ അപമാനിച്ചു, ആ വാക്ക് നീക്കിയില്ലെങ്കില്‍ വീട്ടില്‍ കയറി തല്ലും’: പുഷ്പ 2വിന് ഭീഷണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]