തിരുവനന്തപുരം: എംപ്ലോയ്മെന്റ് വകുപ്പിന്റെ സമന്വയ പദ്ധതിയുടെ ഭാഗമായി പട്ടികജാതി / പട്ടികവർഗ ഉദ്യോഗാർഥികൾക്കായുള്ള സൗജന്യ പിഎസ്സി പരീക്ഷാ പരിശീലന പരിപാടി തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിനോടൊപ്പം പ്രവർത്തിച്ചുവരുന്ന കോച്ചിങ് കം ഗൈഡൻസ് സെന്ററിൽ സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് സ്റ്റൈപ്പെന്റോടെ പരിശീലനത്തിൽ പങ്കെടുക്കാനാകും.
താത്പര്യമുള്ള പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിന്റെ പത്താം നിലയിൽ പ്രവർത്തിച്ചുവരുന്ന പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0471-2330756, 8547676096 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ജനറല്‍ വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠന പരിശീലനത്തിന് ധനസഹായം; ‘വിദ്യാസമുന്നതി’യിലേക്ക് അപേക്ഷിക്കാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]