ജയറാം- പാർവതി താരദമ്പതികളുടെ മകനും നടനുമായ കാളിദാസ് ജയറാമിന്റെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും. ഡിസംബർ എട്ടിന് ആയിരുന്നു ചെന്നൈ സ്വദേശിയായ തരിണി കലിംഗരായരുടെ കഴുത്തിൽ കാളിദാസ് താലി ചാർത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിപുലമായ വിവാഹമായിരുന്നു ഗുരുവായൂരിൽ കണ്ടത്.
കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് താരങ്ങളുടെ സംഗീത് ഫങ്ഷനും നടന്നിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കുടുംബവും പരിപാടിയിൽ പങ്കെടുക്കാൻ എത്തി. നടി സീമ, സംവിധായകൻ വിജയ് അടക്കമുള്ളവരും ഫങ്ഷനിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
കുട്ടിക്കാലം മുതൽ മലയാളികൾക്ക് ഏറെ സപരിചിതമായ മുഖമാണ് കാളിദാസന്റേത്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റേയും തുടങ്ങി സിനിമകളിൽ ബാലതാരമായി എത്തി, ഇന്ന് തെന്നിന്ത്യൻ നടന്മാരിൽ ഒരാളായി ഉയർന്ന് നിൽക്കുകയാണ് കണ്ണനെന്ന് വിളിക്കുന്ന കാളിദാസ്. നവംബർ പത്തിന് ആയിരുന്നു തരിണിയുടെയും കാളിദാസിന്റെയും വിവാഹനിശ്ചയം. അതിന് മുൻപ് തന്നെ തരിണിയ്ക്ക് ഒപ്പമുള്ള ഫോട്ടോകൾ പങ്കിട്ട് തങ്ങൾ പ്രണയത്തിലാണെന്ന് കാളിദാസ് അറിയിച്ചിരുന്നു.
അതേസമയം, ‘രജനി’ ആണ് കാളിദാസിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ക്രൈം ത്രില്ലെർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോണ്‍, അശ്വിന് കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്റ് വടക്കന്‍, രമേശ് ഖന്ന,പൂ രാമു, ഷോണ്‍ റോമി, കരുണാകരന് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. വിനില്‍ സ്കറിയ വര്‍ഗീസ് ആണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയുടെ തിരക്കഥ നിര്‍വഹിച്ചതും വിനിൽ തന്നെയായിരുന്നു.
പ്രധാന വേഷത്തിൽ ജാഫർ ഇടുക്കിയും അജു വർഗീസും; ആമോസ് അലക്സാണ്ടറിന് ആരംഭം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം