
അമിതവണ്ണം ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഹൃദ്രോഗം, പ്രമേഹം, അർബുദങ്ങൾ തുടങ്ങിയ വിവിധ രോഗങ്ങൾ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ശരീരഭാരം കുറയ്ക്കുന്നതിന് ചെയ്യേണ്ട ചില കാര്യങ്ങൾ…
ഒന്ന്…
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പ്രാതലിൽ ഉൾപ്പെടുത്തുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.
രണ്ട്…
ദിവസവും ഇളം ചൂടുള്ള വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുക. ഇത് കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് വയർ ശുദ്ധീകരിക്കുകയും ദഹനപ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കും.
മൂന്ന്…
വിറ്റാമിൻ ഡി ശരീരത്തിലെ അമിതകൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. വിറ്റാമിൻ ഡി ശരീരത്തിലെ പുതിയ കൊഴുപ്പ് കോശങ്ങളുടെ രൂപീകരണം കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. കൊഴുപ്പ് കോശങ്ങളുടെ സംഭരണത്തെ കുറയ്ക്കാനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഫലപ്രദമായി കുറയ്ക്കാനും വിറ്റാമിൻ ഡിയ്ക്ക് കഴിയും.
നാല്…
എല്ലാ ദിവസവും ശരീരഭാരം പരിശോധിക്കുന്നത് ഭാരം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അതിരാവിലെ വെറും വയറുമായിട്ടായിരിക്കണം ശരീരഭാരം പരിശോധിക്കേണ്ടത്. വെള്ളമോ മരുന്നോ ചായയോ മറ്റെന്തെങ്കിലുമോ കഴിക്കാതെ പരിശോധിക്കുമ്പോഴാണ് ശരിയായ തൂക്കം എത്രയാണെന്ന് ലഭിക്കുക എന്ന് വിദഗ്ധർ പറയുന്നു.
അഞ്ച്…
നടത്തം, നൃത്തം, ഓട്ടം അല്ലെങ്കിൽ നീന്തൽ തുടങ്ങിയ വ്യായാമങ്ങൾ ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. യോഗ, മെഡിറ്റേഷൻ എന്നിവയും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
ആറ്…
നിങ്ങൾ എന്തൊക്കെ ഭക്ഷണങ്ങൾ എപ്പോഴൊക്കെ കഴിക്കുന്നു എന്നതിനെ കുറിച്ചറിയാം കെെയ്യിൽ ഒരു ഡയറിൽ കരുതുക. അങ്ങനെ ചെയ്യുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
Last Updated Dec 11, 2023, 10:42 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]