
മംഗളൂരു: കുടുംബകോടതിയിൽ വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കെ ഭാര്യയുടെ രഹസ്യവിവാഹം അന്വേഷിച്ച് കണ്ടെത്തി കോടതിയെ ധരിപ്പിച്ച് ഭർത്താവ്. തുടർന്ന് ഭർത്താവ് ഭാര്യക്ക് നൽകിയിരുന്ന ജീവനാംശം തുടർന്ന് നൽകേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടു. ആദ്യ ഭർത്താവറിയാതെയാണ് യുവതി രണ്ടാമത് വിവാഹം കഴിച്ചതെന്നും കോടതി നിരീക്ഷിച്ചു. ബണ്ട്വാളിലാണ് സംഭവം. 2018ലാണ് ഉദയ് നായക് അനിതാ നായകിനെ വിവാഹം കഴിച്ചത്. ഏറെക്കഴിയും മുമ്പേ ഒത്തുപോകില്ലെന്ന് ഇരുവരും മനസ്സിലാക്കി.
വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കെയാണ് ഉദയ് നായകിന് സംശയം തോന്നിയത്. തുടർന്ന് ഇയാൾ തന്നെ അന്വേഷിക്കുകയും കേസ് നടന്നുകൊണ്ടിരിക്കെ അനിത മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തെന്ന് കണ്ടെത്തുകയും ചെയ്തു. പിന്നാലെ സിജെയിലും ജെഎംഎഫ്സി കോടതിയിലും സ്വകാര്യ അന്യായം ഫയൽ ചെയ്തു. നേരത്തെ താൻ ഇപ്പോഴും നിയമപരമായി ഉദയിന്റെ ഭാര്യയാണെന്നും ജീവനാംശമായി പ്രതിമാസം 15000 രൂപ വേണമെന്നും അനിത ആവശ്യപ്പെട്ടിരുന്നു.
Read More…
അനിതക്ക് 15000 രൂപ നൽകാൻ കോടതി അന്ന് ഉത്തരവിടുകയും ചെയ്തു. എന്നാൽ പന്തികേട് തോന്നിയ ഉദയ് അന്വേഷകന്റെ വേഷമണിഞ്ഞു. ഹരികൃഷ്ണ ഗണപത് റാവു എന്നയാളെ അനിത വിവാഹം കഴിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഗസറ്റിലെ ചിത്രം സഹിതം ഉദയ് കോടതിയെ ബോധിപ്പിച്ചു. തെളിവ് സ്വീകരിച്ച കോടതി, അനിതക്ക് നൽകേണ്ടിയിരുന്ന 15000 രൂപ ജീവനാംശം ഇനി നൽകേണ്ടെന്ന് ഉത്തരവിടുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]