
തിരുവനന്തപുരം: തനിക്കൊപ്പം ലോ കോളേജില്‍ പഠിച്ചവര്‍ക്കൊപ്പം ഒത്തുകൂടി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 1977-80 ബാച്ചില്‍ തിരുവനന്തപുരം ഗവ. ലോ കോളേജില്‍ പഠിച്ച തങ്ങള്‍, മിലന് എന്ന പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ ആണ്ടിലൊരിക്കല്‍ ഒത്തുകൂടാറുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. അന്ന് ഒപ്പം പഠിച്ചു പിരിഞ്ഞു പോയ 14 പേരേക്കുറിച്ച് ഇനിയും ഒരു വിവരവുമില്ലെന്നും അടുത്ത കൂട്ടായ്മയ്ക്കു മുന്‍പ് അതിനു കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ കുറിപ്പ്: അവരെവിടെ, ഞങ്ങള്‍ കാത്തിരിക്കന്നു. ഇന്നു പതിവിലും സന്തോഷത്തിന്റെ സുദിനമായിരുന്നു. ഞങ്ങള്‍ ഗവ: ലോ കോളേജിലെ പഴയ സഹപാഠികള്‍ ഒന്നിച്ചിരുന്ന സന്തോഷത്തിന്റെ ആഘോഷം. പക്ഷേ, ഒരു സങ്കടം മാത്രം. ഇന്നും ഞങ്ങള്‍ കാത്തിരുന്ന ആ 14 പേരെത്തിയില്ല. 1977-80 ബാച്ചില്‍ തിരുവനന്തപുരം ഗവ. ലോ കോളെജില്‍ പഠിച്ച ഞങ്ങളെല്ലാം ആണ്ടിലൊരിക്കല്‍ ഒത്തുകൂടാറുണ്ട്. മിലന് എന്ന പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍. മിലനെന്നാല് ഹിന്ദിയില്‍ ഒത്ത് കൂടല്‍ എന്നാണര്‍ത്ഥം. ഇന്നു രാവിലെ 10 മണിക്ക് കോവളത്തെ അനിമേഷന്‍ സെന്ററില്‍ മിലന് അംഗങ്ങള്‍ ഒരിക്കല്‍ കൂടി സംഗമിച്ചു. അപ്പോഴും ഞങ്ങള്‍ വഴിക്കണ്ണ് നട്ടത് ആ 14 പേരിലായിരുന്നു. ഒപ്പം പഠിച്ചു പിരിഞ്ഞു പോയ 14 പേരേക്കുറിച്ച് ഇനിയും ഒരു വിവരുമില്ല.
ഗിരിജകുമാരി, ഹരീഷ്, വിതുകുമാര്‍ എന്നിവരാണ് പതിന്നാല് വര്‍ഷം മുമ്പ് മിലന് കൂട്ടായ്മ എന്ന ആശയം മുന്നോട്ടു വച്ചത്. 50 പേരെ വച്ച് തുടങ്ങിയ കൂട്ടായ്മ പിന്നിട് 60 ഉം 71ഉം പേരിലെത്തിത്തി. അതില്‍ 15 പേരോളം വവിധ ഘട്ടങ്ങളിലായി മരണപ്പെട്ടു. അവശേഷിക്കുന്നവരില്‍ 14 പേരായണ് കണ്ടെത്താനുള്ളത്. അടുത്ത കൂട്ടായ്മയ്ക്കു മുന്‍പ് അതിനു കഴിയുമെന്ന പ്രതീക്ഷയാണ് ഞങ്ങള്‍ക്ക്. 2009 ല്‍ ഞാന്‍ കെ പി സി സി പ്രസിഡന്റായിരിക്കെ മിലന് വിപുലപ്പെടുത്താനുള്ള പദ്ധതികളുമായി മുന്നോട്ട് പോയി. അന്നുമുതല്‍ എല്ലാ വര്‍ഷം ഡിസംബറിലെ രണ്ടാമത്തെ ഞായറാഴ്ച എല്ലാ തിരക്കുകളും മാറ്റി വച്ച് ഞങ്ങളെല്ലാം സംഗമത്തിനെത്താറുണ്ട്.
Last Updated Dec 10, 2023, 7:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]