

കുമരകം എസ് കെ എം പൂർവ വിദ്യാർഥി സംഘടന – സൗഹൃദം19 91 കൂട്ടായ്മ സമ്മേളനം നടത്തി: കളഞ്ഞു കിട്ടിയ മാല തിരികെ നല്കി മാതൃക കാട്ടിയ സജിവിനെ ആദരിച്ചു.
സ്വന്തം ലേഖകൻ
കുമരകം: എസ്.കെ.എം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ സൗഹൃദം 1991 ന്റെ 11 – മത് സൗഹൃദ സമ്മേളനം തൈപ്പറമ്പിൽ എസ്സ് സുനിൽ കുമാറിന്റെ വസതിയിൽ കൺവീനർ രഞ്ജിത്ത് എസ്സിന്റെ അദ്ധ്യക്ഷതയിൽ നടന്നു.
കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമയെ കണ്ടെത്തി തിരികെ നല്കി, മാതൃകാപരമായ പ്രവൃത്തിയിലൂടെ നാടിനു തന്നെ അഭിമാനമായി മാറിയ ഗ്രൂപ്പ് അംഗമായ കദളിക്കാട്ട് മാലിയിൽ കെ. എസ്സ് സജീവിനെ ഫലകം നല്കി ആദരിച്ചു.
സംഘത്തിന്റെ പ്രവർത്തനങ്ങളേ കുറിച്ചും തുടർ പ്രവർത്തനങ്ങളെ കുറിച്ചും അവലോകനം നടത്തി. സുനിൽ സ്വാഗതം ആശംസിച്ചു. ജോയിന്റ് കൺവീനർ അഭിലാഷ് റ്റി.എം കണക്കുകൾ അവതരിപ്പിച്ചു.
സംഘത്തിന്റെ ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ച് ആശംസകൾ പങ്കുവെച്ചു. എം.എസ്സ് സുഭാഷ് കൃതജ്ഞത അർപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |