

“ഒരു ഡ്രൈവറായി കണ്ടിട്ടില്ല,ഒന്ന് ദേഷ്യപ്പെട്ടിട്ടുപോലുമില്ല,മകനെ പോലെയാണ് പരിഗണിച്ചത് ,നഷ്ടമായത് ഒരച്ഛന്റെ സ്നേഹം”; കാനം രാജേന്ദ്രന്റെ വിയോഗത്തിൽ കണ്ണീരടക്കാനാവാതെ സന്തതസഹചാരി വിനോദ്.
സ്വന്തം ലേഖിക
കോട്ടയം(വാഴൂര്‍): കാനം രാജേന്ദ്രൻ ഓര്‍മയാകുമ്ബോള്‍ കണ്ണീരടക്കാനാവാതെ വിതുമ്ബുകയാണ് ഡ്രൈവറായിരുന്ന വിനോദ്. 18 വര്‍ഷമായി കാനത്തിനൊപ്പമുള്ള അടൂര്‍ വെള്ളച്ചിറ വിനോദ് കാനത്തിന്റെ വിശ്വസ്തനും മകനെപ്പോലെയുമായിരുന്നു.
പാര്‍ട്ടി പരിപാടികളായാലും സ്വകാര്യ ആവശ്യങ്ങളായാലും വിനോദ് ഒപ്പമുണ്ടാകും. കാനത്തിന്റെ വീട്ടിലും വിനോദിന് ഒരു മുറിയുണ്ടായിരുന്നു. യാത്ര പോയാല്‍ ഇരുവരും കഴിയുന്നത് ഒരേ മുറിയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കാനത്തിന് ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍ തുടങ്ങി എല്ലാം എടുത്തു കൊടുക്കുന്നത് വിനോദായിരുന്നു. എറണാകുളത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മുതല്‍ മരണം വരെ കാനത്തിനൊപ്പം മുഴുസമയവും വിനോദ് ഉണ്ടായിരുന്നു. എവിടെ പോകണമെങ്കിലും വിനോദ് കൂടെ വേണമെന്ന് കാനത്തിന് നിര്‍ബന്ധമായിരുന്നു.
ഡ്രൈവറായി കണ്ടിട്ടില്ല, ഒന്ന് ദേഷ്യപ്പെട്ടിട്ടുപോലുമില്ല. ഒരു മകനെപ്പോലെ പരിഗണിച്ച വലിയ മനുഷ്യന്റെ വേര്‍പാടിലൂടെ നഷ്ടമാകുന്നത് ഒരച്ഛന്റെ സ്നേഹമാണെന്ന് വിനോദ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]