
ഇന്ന് പലരിലും കണ്ട് ജീവിതശെെലി രോഗമാണ് രക്തസമ്മർദ്ദം. ഉദാസീനമായ ജീവിതശൈലി, അമിതമായ സമ്മർദ്ദം, പ്രോസസ്ഡ് ഫുഡ് ഉപയോഗം ഇങ്ങനെ പലകാരണങ്ങൾ കൊണ്ട് ബിപി കൂടാം. ഉയർന്ന രക്തസമ്മർദ്ദം പ്രശ്നമുള്ളവർ ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കുക. ഉയർന്ന രക്തസമ്മർദ്ദം വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന ബിപി നിയന്ത്രിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില സൂപ്പർ ഫുഡുകളെ കുറിച്ചറാണ് താഴേ പറയുന്നത്…
ഒന്ന്…
നൈട്രേറ്റുകളും മറ്റ് പല പോഷകങ്ങളും നിറഞ്ഞ ഇലക്കറികൾ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഫലപ്രദമായി സഹായിക്കുന്നു. ദിവസവും കുറഞ്ഞത് ഒരു കപ്പ് പച്ച ഇലക്കറികൾ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കും. ഇവയിൽ ചീര, ബ്രൊക്കോളി എന്നിവ ഉൾപ്പെടുന്നു.
രണ്ട്…
ബെറികളിൽ ആന്റിഓക്സിഡന്റുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്താനും ഹൈപ്പർടെൻഷൻ സാധ്യത കുറയ്ക്കാനും സഹായിക്കും. അവയിൽ നൈട്രിക് ഓക്സൈഡും ധാരാളമുണ്ട്.
മൂന്ന്…
രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. നൈട്രേറ്റുകളുടെ ഉയർന്ന ഉള്ളടക്കമുള്ള ബീറ്റ്റൂട്ട് സാലഡ്, സ്മൂത്തികൾ അല്ലെങ്കിൽ വേവിച്ചോ കഴിക്കാവുന്നതാണ്. ബീറ്റ്റൂട്ട് ജ്യൂസിലെ നൈട്രേറ്റ് ധമനികളിലെ ഹൈപ്പർടെൻഷൻ ഉള്ളവരിൽ സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കും.
നാല്…
പൊട്ടാസ്യത്തിന്റെ കുറവും ഉയർന്ന രക്തസമ്മർദ്ദവും ഉള്ള ആളുകൾക്ക് രക്തസമ്മർദ്ദം കുറയ്ക്കാൻ വാഴപ്പഴം സഹായിക്കും. വാഴപ്പഴം സ്മൂത്തിയായോ അല്ലാതെയോ കഴിക്കാം.
അഞ്ച്…
ഓട്സാണ് മറ്റൊരു ഭക്ഷണം. ഓട്സിൽ ബീറ്റാ-ഗ്ലൂക്കൻ എന്ന പ്രത്യേക തരം നാരുകൾ അടങ്ങിയിട്ടുണ്ട് . ഓട്സിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾക്ക് ഉയർന്ന രക്തസമ്മർദ്ദം തടയാനും മനുഷ്യശരീരത്തിലെ ഹൃദയാരോഗ്യം സംരക്ഷിക്കാനും കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.
ആറ്…
രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പോഷകങ്ങളുടെ മികച്ച ഉറവിടമാണ് നട്സ്. ഫോളേറ്റ്, ഇരുമ്പ്, പൊട്ടാസ്യം, തുടങ്ങിയ പോഷകങ്ങൾ നട്സിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
Last Updated Dec 11, 2023, 12:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]