

മനം അറിഞ്ഞ് അച്ചായൻസ് ഗോൾഡ് ; പത്ത് വധൂവരന്മാർ വിവാഹിതരായി ; അനുഗ്രഹം ചൊരിഞ്ഞ് തിരുനക്കരയിലെത്തിയത് ആയിരങ്ങൾ ..!
കോട്ടയം : മനുഷ്യസ്നേഹം തലയുയർത്തി നിൽക്കുന്ന നിമിഷത്തിനായിരു ന്ന ഇന്ന് തിരുനക്കര മൈതാനം സാഷ്യം വഹിച്ചത്.
വിവിധ ജില്ലകളിലുള്ള പത്ത് പെൺകുട്ടികൾക്ക് മംഗല്യഭാഗ്യമൊരുക്കിയത് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചനാണ്. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ. തോമസ് ചാഴിക്കാടൻ എംപി, അഡ്വ.മോൻസ് ജോസഫ്, അഡ്വ.കെ സുരേഷ് കുറുപ്പ്, അഡ്വ.കെ അനിൽകുമാർ, നാട്ടകം സുരേഷ്, നഗരസഭാ ചെയർപേഴസ്ൺ ബിൻസി സെബാസ്റ്റ്യൻ, കൗൺസിലർ ജയ്മോൾ ജോസഫ്, ബിന്ദു മോഹൻ, ടി എൻ ഹരികുമാർ, അച്ചായൻസ് ഗോൾ എംഡി ടോണി വർക്കിച്ചൻ, ജനറൽ മാനേജർ ഷിനിൽ കുര്യൻ, പ്രോഗ്രാം കോർഡിനേറ്റർ എ.കെ ശ്രീകുമാർ, സീരിയൽ താരങ്ങളായ ലക്ഷ്മി സുരേന്ദ്രൻ , നീനാ കുറുപ്പ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വധൂവരന്മാരെ അനുഗ്രഹിക്കാനായി ആയിരങ്ങളാണ് തിരുനക്കരയിലെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സ്ത്രീധനത്തിന്റെ പേരിലുള്ള അക്രമവും കുടുംബ വഴക്കുകളും ഏറി വരുന്ന ഈ കാലത്ത് സ്ത്രീധന വിപത്തിനെതിരായ ശബ്ദം ഉയർത്തിക്കൊണ്ടു വരിക എന്ന ബോധം കൂടിയാണ് ഈ സമൂഹ വിവാഹം കൊണ്ട് ടോണി വർക്കിച്ചൻ ലക്ഷ്യമിട്ടത്. താലിമാലയും സ്വർണ്ണാഭ രണങ്ങളും വരനും വധുവിനുമുള്ള വിവാഹ വസ്ത്രങ്ങളും, വിവാഹചിലവും ഉൾപ്പെടെയെല്ലാം അച്ചായൻസ് ഗോൾഡിന്റെ സ്നേഹസ്പർശം പദ്ധതിയിലൂടെ സൗജന്യമായാണ് നൽകിയത്.
പ്രൗഡഗംഭീരമായ ചടങ്ങുകൾക്ക് ശേഷം വൈകിട്ട് ഏഴ് മുതൽ കൊച്ചിൻ കലാഭവന്റെ ഗാനമേളയും, മിമിക്സ് പരേഡും, ഫ്യൂഷൻ ചെണ്ട എന്നിവയും നടന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]