
ബാർസിലോണ: ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയ ഇറച്ചി കഷ്ണം നീക്കാനായി 21 കാരി ഉപയോഗിച്ചത് ടൂത്ത് ബ്രഷ്. ടൂത്ത് ബ്രഷ് കൂടി തൊണ്ടയിൽ കുടുങ്ങിയതോടെ ശ്വാസം മുട്ടി മരണത്തെ മുഖാമുഖം കണ്ട യുവതി രക്ഷപ്പെട്ടത് കൃത്യ സമയത്ത് ചികിത്സ നടന്നതുകൊണ്ട്. സ്പെയിനിലെ ബാർസിലോണയിലാണ് സംഭവം. സ്പെയിനിലെ ഗാൽഡാകോയിലെ ഹെയ്സിയ എന്ന 21കാരിയാണ് മരണമുഖത്ത് നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ടർക്കി ഇറച്ചി കഴിക്കുന്നതിനിടെയാണ് ഇറച്ചി തൊണ്ടയിൽ കുടുങ്ങിയത്. പെട്ടന്നുണ്ടായ വെപ്രാളത്തിൽ യുവതി ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഇറച്ചി പുറത്തെടുക്കാന്‍ നോക്കിയ ശ്രമമാണ് വലിയ അപകടമായത്. ഇറച്ചി പുറത്തേക്ക് വന്നതുമില്ല എട്ട് ഇഞ്ചോളം വലുപ്പമുള്ള ടൂത്ത ബ്രഷ് യുവതിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. വീട്ടിൽ കിടപ്പ് രോഗിയായ പിതാവ് മാത്രമുള്ളതിനാലാണ് മറ്റൊരാളെ സഹായത്തിന് തേടാതെ ഇറച്ചി സ്വയം മാറ്റാന്‍ ശ്രമിച്ചതെന്നാണ് യുവതി പറയുന്നത്.
തൊണ്ടയിൽ നിന്ന് ഇറച്ചി പിന്നിലേക്ക് പോയതിനൊപ്പം ബ്രഷും കൂടി അകകത്തേക്ക് പോവുകയായിരുന്നു. മറ്റ് വഴികളൊന്നുമില്ലാതെ വന്നതോടെയാണ് യുവതി ആംബുലന്‍സ് സഹായത്തോടെ ആശുപത്രിയിലെത്തിയത്. എന്നാൽ തൊണ്ടയിൽ ബ്രഷ് കുടുങ്ങിയെന്നത് ശരിവയ്ക്കാന്‍ ഡോക്ടർമാർക്ക് എക്സ്റേ റിസൽട്ട് വേണ്ടി വന്നുവെന്നാണ് യുവതി പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. മൂന്ന് മണിക്കൂറോളം നേരത്തെ പരിശ്രമത്തിനൊടുവിലാണ് ടൂത്ത് ബ്രഷ് പുറത്തെടുത്തത്.
യുവതിയെ മയക്കി കിടത്തിയ ശേഷം ടെന്റൽ പ്രൊസീജറിലൂടെയാണ് ടൂത്ത് ബ്രഷ് പുറത്തെടുത്തത്. ടൂത്ത് ബ്രഷിന്റെ ഭാഗത്ത് പ്രത്യേക രീതിയിൽ നൂലുകൾ കെട്ടിയ ശേഷം പുറത്തേക്ക് വലിച്ചെടുക്കുകയായിരുന്നു ആരോഗ്യ വിദഗ്ധർ ചെയ്തത്. വീണ്ടും ശ്വസിക്കാന്‍ കഴിഞ്ഞതിൽ ആശ്വാസമെന്നാണ് സംഭവത്തേക്കുറിച്ച് യുവതി പ്രതികരിക്കുന്നത്.
Last Updated Dec 10, 2023, 5:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]